Home Entertainment Celebrities

ഒരു ദിവസത്തേക്ക് 35000 രൂപയാണ് പ്രേമി വിശ്വനാഥ് വാങ്ങുന്നത്; കറുത്തമുത്തിലെ താരത്തെ ഓര്‍മ്മയുണ്ടോ ?

1729

കറുത്തമുത്ത് എന്ന ഒറ്റ പരമ്പര മതി നടി പ്രേമി വിശ്വനാഥിനെ മലയാളി പ്രേക്ഷകര്‍ ഓര്‍ക്കാന്‍. ഈ സീരിയല്‍ ഹിറ്റായി നില്‍ക്കുന്ന സമയത്ത് ആയിരുന്നു നടി ഇതില്‍ നിന്ന് പിന്മാറിയത്. തനിക്ക് തുച്ഛമായ വരുമാനം മാത്രമാണ് ഇതില്‍ നിന്ന് ലഭിച്ചത് എന്ന് നടി വ്യക്തമാക്കിയിരുന്നു. തന്നെ മനപ്പൂര്‍വ്വം പരമ്പരയില്‍ നിന്ന് മാറ്റിയതാണെന്നും പ്രേമി പറഞ്ഞിരുന്നു.

Advertisements

എന്നാല്‍ നടി പറഞ്ഞതെല്ലാം കള്ളമാണെന്നായിരുന്നു സീരിയല്‍ സംവിധായകന്‍ പറഞ്ഞത്. എന്തായാലും മലയാളത്തില്‍ നിന്ന് നേരെ തെലുങ്കിലേക്കാണ് പ്രേമി പോയത്. അവിടെ വലിയൊരു സ്ഥാനവും ഈ നടി സ്വന്തമാക്കി.

ഇന്ന് തെലുങ്കില്‍ വന്‍ ജനപ്രീതിയുള്ള നടിയാണ് പ്രേമി വിശ്വനാഥ്. കാര്‍ത്തികദീപം എന്ന സീരിയലാണ് പ്രേമി വിശ്വനാഥിന് വന്‍ ജനപ്രീതി നേടിക്കൊടുത്തത്. കാര്‍ത്തീക ദീപം സീരിയലിന്റെ രണ്ടാം ഭാഗത്തിനായി പ്രേമി വാങ്ങുന്ന പ്രതിഫലമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ദിവസത്തേക്ക് 35000 രൂപയാണ് പ്രേമി വാങ്ങുന്ന പ്രതിഫലം.

മാസത്തില്‍ 20 ദിവസത്തോളമാണ് ഷൂട്ടിം?ഗുള്ളത്. കണക്ക് പ്രകാരം ഒരു മാസത്തിനുള്ളില്‍ ഏഴ് ലക്ഷം രൂപ മുതല്‍ എട്ട് ലക്ഷം രൂപ വരെ പ്രേമിക്ക് ലഭിക്കുന്നു. മലയാള ടെലിവിഷന്‍ രം?ഗത്തേക്കാള്‍ പണമിറക്കുന്ന മേഖലയാണ് തെലുങ്ക് സീരിയല്‍ മേഖല. സീരിയല്‍ താരങ്ങള്‍ക്കുള്ള സ്വീകാര്യതയും കൂടുതലാണ്. എട്ട് വര്‍ഷം നീണ്ട കരിയറില്‍ ഇതുവരെ ആറ് സീരിയലുകളിലാണ് പ്രേമി വിശ്വനാഥ് അഭിനയിച്ചത്.

 

 

 

 

Advertisement