അന്ന് കലാതിലകപ്പട്ടം നേടിയ ആ പെണ്‍കുട്ടിയോട് വല്ലാത്ത ഇഷ്ടം തോന്നി, നല്ല അഴകുള്ള മുഖം, വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍ ഞെട്ടി, കൃഷ്ണകുമാര്‍ പറയുന്നു

109

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Also Read:ഒരു ദിവസത്തേക്ക് 35000 രൂപയാണ് പ്രേമി വിശ്വനാഥ് വാങ്ങുന്നത്; കറുത്തമുത്തിലെ താരത്തെ ഓര്‍മ്മയുണ്ടോ ?

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലുമാണ്. ഇപ്പോഴിതാ നടിയും നര്‍ത്തകിയുമായ ആശ ശരത്തുമായുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം.

താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആകാശവാണിയില്‍ വാര്‍ത്ത വായിച്ചിരുന്നു. അങ്ങനെ ആസ്വദിച്ച് ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു. തൃശ്ശൂരില്‍ യുവജനോത്സവം നടക്കുമ്പോള്‍ താന്‍ പോയിരുന്നുവെന്നും കുറേ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് കണ്ടു, ചിലര്‍ കലാതിലകപ്പട്ടം നേടിയിരുന്നുവെന്നും ഒരു പെണ്‍കുട്ടിയെ തങ്ങള്‍ ശ്രദ്ധിച്ചുവെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Also Read:വെറും 12 ദിവസം കൊണ്ട് പൃഥ്വിരാജിന്റെ ആടുജീവിതം റെക്കോര്‍ഡിട്ട്

ഭംഗിയുള്ള, ഭയങ്കര അഴകുള്ള പെണ്‍കുട്ടിയായിരുന്നു. തനിക്ക് ആ കുട്ടിയോട് ഒരിഷ്ടമൊക്കെ തോന്നിയെന്നും കലാതിലകമായിരുന്നു ആ കുട്ടിയെന്നും വളരെ ഭംഗിയായിട്ടായിരുന്നു തങ്ങളോട് സംസാരിച്ചതെന്നും പിന്നീട് കുറേക്കാലം ആ പെണ്‍കുട്ടി തന്റെ മനസ്സില്‍ അങ്ങനെ തന്നെ നില്‍ക്കുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു.

കുറേക്കാലം കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ സ്‌ക്രീനില്‍ കണ്ടു, പക്ഷേ അവള്‍ തന്നെയാണോ എന്ന് സംശയമായിരുന്നുവെന്നും ഒരിക്കല്‍ മേജര്‍ രവിയുടെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആ കുട്ടിയും അവിടെയുണ്ടായിരുന്നുവെന്നും തങ്ങള്‍ സംസാരിച്ചുവെന്നും ആ കുട്ടിയും തന്നെ ഓര്‍ക്കുന്നുണ്ടായിരുന്നുവെന്നും താന്‍ മറന്നിട്ടില്ലെന്ന് പറഞ്ഞുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Advertisement