കുടുംബത്തിനൊപ്പം സ്വകാര്യമായി നടത്തിയ ചടങ്ങിനെ എങ്ങനെ രഹസ്യമെന്ന് പറയും, അദിതിയുമായുള്ള വിവാഹനിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

33

തമിഴ് താരം സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ച് ഉള്ള നിരവധി ഫോട്ടോസും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ഗോസിപ്പുകളും പുറത്തുവന്നത്.

Advertisements

എന്നാല്‍ ഇവര്‍ വാര്‍ത്തയോടൊന്നും അപ്പോള്‍ പ്രതികരിച്ചിരുന്നില്ല. ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലുള്ള വാര്‍ത്തയും വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയുമായി അദിതി എത്തിയിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും എന്‍ഗേജ്ഡ് ആയി എന്നുമായിരുന്നു അദിതി പറഞ്ഞത്.

Also Read:അന്ന് കലാതിലകപ്പട്ടം നേടിയ ആ പെണ്‍കുട്ടിയോട് വല്ലാത്ത ഇഷ്ടം തോന്നി, നല്ല അഴകുള്ള മുഖം, വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍ ഞെട്ടി, കൃഷ്ണകുമാര്‍ പറയുന്നു

അവന്‍ യെസ് പറഞ്ഞുവെന്ന് കുറിച്ചുകൊണ്ട് സിദ്ധാര്‍ത്ഥിനൊപ്പമുള്ള ഒരു ഫോട്ടോയും അദിതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ അദിതിയുമായുള്ള വിവാഹനിശ്ചയത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് സിദ്ധാര്‍ത്ഥ്. തങ്ങള്‍ രഹസ്യമായിട്ടാണ് വിവാഹനിശ്ചയം നടത്തിയതെന്നാണ് പലരും പറയുന്നതെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

എങ്ങനെയാണ് കുടുംബത്തിനൊപ്പം സ്വകാര്യമായി നടത്തിയ ചടങ്ങ് രഹസ്യമാണെന്ന് പറയുക. തങ്ങള്‍ ക്ഷണിക്കാത്തവര്‍ക്ക് അത് രഹസ്യമായി തോന്നാമെന്നും അവിടെ ഉണ്ടായിരുന്നവര്‍ക്ക് അത് സ്വകാര്യമായ ഒരു ചടങ്ങായി തോന്നാമെന്നും വിവാഹത്തിന്റെ തിയ്യതി കുടുംബത്തിലെ മുതിര്‍ന്നവരാണ് തീരുമാനിക്കുകയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

Also Read:വെറും 12 ദിവസം കൊണ്ട് പൃഥ്വിരാജിന്റെ ആടുജീവിതം റെക്കോര്‍ഡിട്ട്

ഒരു ഷൂട്ടിങ് തിയ്യതി തീരുമാനിക്കുന്നത് പോലെയല്ല, തനിക്ക് വിവാഹത്തിയതി തനിച്ച് തീരുമാനിക്കാന്‍ കഴിയില്ല. ലൈഫ് ടൈം ഡേറ്റാണിതെന്നും അവര്‍ ഒരു തീരുമാനമെടുക്കും അന്ന് വിവാഹം നടക്കുമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Advertisement