ഗോസിപ്പുകള്‍ സത്യം തന്നെ, ജാന്‍വി കപൂര്‍ പ്രണയത്തില്‍, ഇന്ത്യയിലെ പ്രമുഖ മുഖ്യമന്ത്രിയുടെ കൊച്ചുമകനുമായി ഡേറ്റിങ്ങിലാണെന്ന് തുറന്ന് സമ്മതിച്ച് താരം

50

ജാന്‍വി കപൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്നത് ഒരു കാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന സുന്ദരി ശ്രീദേവിയെയാണ്. തന്റെ അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്.

Advertisements

എന്നാല്‍ ശ്രീദേവിയുടെ പുത്രി എന്ന ലേബലില്‍ നിന്ന് മാറി ബോളിവുഡിന്റെ പ്രിയനടിയായി മാറിയിരിക്കുകയാണ് ജാന്‍വി കപൂര്‍. ചുരുങ്ങിയ കാലം കൊണ്ടാണ് നടി ഈ നേട്ടം കൈവരിച്ചത്. ധടക്, ഗുഡ് ലക്ക് ജെറി, റൂഹി, ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍, മിലി തുടങ്ങിയ സിനിമകളാണ് താരം ഇതുവരെ ചെയ്തത്.

Also Read:കുടുംബത്തിനൊപ്പം സ്വകാര്യമായി നടത്തിയ ചടങ്ങിനെ എങ്ങനെ രഹസ്യമെന്ന് പറയും, അദിതിയുമായുള്ള വിവാഹനിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

അമ്മയെക്കാള്‍ മികച്ചതാണെന്ന് പ്രേക്ഷകര്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അഭിനയത്തോടുള്ള ഇഷ്ടം പോലെ ജാന്‍വി തന്റെ ശരീരത്തിന്റെ അകാര വടിവും നിലനിര്‍ത്തുന്നുണ്ട്. ഫിറ്റ്നസ് കൃത്യമായി നോക്കുന്ന താരം ഫാഷന്റെ കാര്യത്തിലും പുറകോട്ടല്ല.

ജാന്‍വിയുമായി ബന്ധപ്പെട്ട് ഒത്തിരി ഗോസിപ്പുകള്‍ ഇപ്പോള്‍ വന്നുകഴിഞ്ഞു. അതില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയാണ് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനായ ശിഖാര്‍ പഹാരിയുമായുള്ള ജാന്‍വിയുടെ ബന്ധം.

Also Read:അന്ന് കലാതിലകപ്പട്ടം നേടിയ ആ പെണ്‍കുട്ടിയോട് വല്ലാത്ത ഇഷ്ടം തോന്നി, നല്ല അഴകുള്ള മുഖം, വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍ ഞെട്ടി, കൃഷ്ണകുമാര്‍ പറയുന്നു

ഇരുവരും പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇരുവരും ഡേറ്റിങ്ങിലാണെന്നാണ് പുതുതായി പുറത്തുവന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി ജാന്‍വി മുംബൈയില്‍ എത്തിയിരുന്നു. ശിഖാറിന്റെ പേര് പതിപ്പിച്ച നെക്ലൈസ് ആണ് താരം ധരിച്ചത്. ഇതാണ് ആരാധകര്‍ ജാന്‍വിയും ശിഖാറും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ച് പറയുന്നത്.

Advertisement