Home Entertainment Celebrities

എന്റെ എല്ലാ വിജയത്തിനും പിന്നില്‍ ഭര്‍ത്താവ്, മനസ്സുതുറന്ന് പ്രിയ മേനോന്‍

104

നാടക രംഗത്തു നിന്നും എത്തി സീരിയലുകളിലും സിനിമയിലും സജീവമായ താരമാണ് പ്രിയ മേനോന്‍. നെഗറ്റീവ് വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

വ്യത്യസ്തമായ വസ്ത്രധാരണവും ആഭരണങ്ങളും എല്ലാം പ്രിയയുടെ ക്യാരക്ടറുകളുടെ പ്രത്യേകതയാണ്. ഇപ്പോള്‍ സിനിമയ്ക്ക് പുറമെ സ്വന്തം സുജാത പരമ്പരയിലും താരം സജീവമാണ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയിലെ പ്രിയയുടെ കഥാപാത്രവും ഏറെ ശ്രദ്ധേയമാണ്

Also Read: ഞാന്‍ എപ്പോഴും പറയും, ഞാന്‍ കാരണമാണ് നസ്രിയയും ഫഹദ് വിവാഹിതരായത് എന്ന്; ഇതൊന്നും നമ്മുടെ കൈയ്യില്‍ അല്ലെന്ന് നിത്യ മേനോന്‍

തന്റെ നെഗറ്റീവ് വേഷങ്ങള്‍ കണ്ട് ചിലര്‍ തന്നെ തല്ലണമെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടെന്ന് പ്രിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയ.

ഒരു ഷോപ്പില്‍ വെച്ചായിരുന്നു തന്റെ ഭര്‍ത്താവിനെ ആദ്യമായി കണ്ടതെന്നും ആദ്യ കാഴ്ചയില്‍ തന്നെ സ്പാര്‍ക്ക് അടിച്ചുവെന്നും അങ്ങനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പെണ്ണുകാണാന്‍ വീട്ടിലെത്തിയെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

Also Read: എല്ലാം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു എന്ന് പറഞ്ഞത് യാഥാര്‍ഥ്യമാക്കി അഖിന; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; അഭിനന്ദിച്ച് ആരാധകര്‍

അപ്പോള്‍ പട്ടിക്കുട്ടിയെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു തങ്ങളെന്നും വീട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തെ ഇഷ്ടമായതോടെ കല്യാണം നടന്നുവെന്നും ഇന്ന് തന്റെ എല്ലാ വിജയത്തിനും പിന്നില്‍ ഭര്‍ത്താവാണെന്നും പ്രിയ പറയുന്നു.

Advertisement