അവനെ വെടിവെക്കണം എന്നുവരെ ആ സമയത്ത് തോന്നി, താന്‍ കാമുകനെ ഒഴിവാക്കിയതിനെപറ്റി നടി രമ്യ നമ്പീശന്‍

35

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് രമ്യ നമ്പീശന്‍. താരത്തിന്റെ പുതിയ തമിഴ് ചിത്രം ‘സത്യ’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ യൗവ്വന ഗാനം ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് രമ്യ. സിനിമയുടെ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പങ്കുവെയ്ക്കുന്നതിനിടയ്ക്ക് തന്റെ തകര്‍ന്ന പ്രണയത്തെക്കുറിച്ചും രമ്യ വെളിപ്പെടുത്തി.

Advertisements

ജീവിതത്തില്‍ പ്രണയ നൈരാശ്യം ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടായിരുന്നുവെന്നാണ് രമ്യ മറുപടി നല്‍കിയത്. ‘അതൊരു പ്രണയ തകര്‍ച്ചയാണെന്ന് പറയാന്‍ പറ്റില്ല. അത് എനിക്ക് സെറ്റായില്ലെന്ന് വേണം പറയാന്‍. ദേഷ്യവും കോപവും എല്ലാം ഉണ്ടായിരുന്നു. അവനെ വെടിവെക്കണം എന്നുവരെ ആ സമയത്ത് തോന്നുമല്ലോ. ആ സമയത്ത് പരസ്പരം സംസാരിച്ച് പിരിയുകയായിരുന്നു.

പരാജയം എന്ന് പറയാമെങ്കിലും എനിക്ക് ജീവിതത്തില്‍ പരാജയപ്പെടാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഞാന്‍ തന്നെയാണ് അതില്‍ നിന്നും പുറത്തുവന്നത്. ഇപ്പോള്‍ ഞാന്‍ പോരാടുകയാണ്, ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍. രമ്യ പറഞ്ഞു.

മുന്‍ കാമുകന്‍ ഇപ്പോള്‍ നിരാശയിലായിരിക്കും. ഇത്രയും വലിയ താരത്തെയാണല്ലോ ഒഴിവാക്കിയതെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടാവും. അവതാരകന്‍ പറഞ്ഞു. അതെനിക്ക് അറിയില്ല. അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. രമ്യ പറഞ്ഞു.

ചായ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും മുന്നോട്ട് പോകാന്‍ പറ്റില്ല. എന്തൊരു മാനസിക വിഷമം ഉണ്ടെങ്കിലും ചായയോ ബിരിയാണിയോ തന്നാല്‍ ഞാന്‍ ഓകെ ആകുമെന്നും രമ്യ പറഞ്ഞു.

Advertisement