തീയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ച് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഗൗതം കാര്‍ത്തിക് നായകനായ ‘ഇരുട്ട് അറയില്‍ മുരുട്ടു കുത്ത്’ എന്ന സിനിമ. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ കുത്തി നിറച്ചിരിക്കുന്ന ദ്വയാര്‍ത്ഥമുള്ള ഡയലോഗുകളാണ് ചിത്രത്തെ ഇത്രയും ചര്‍ച്ചയാക്കിയത്.
Advertisements
ഇപ്പോള്‍ ഇതിലെ നായികമാരിലൊരാളായ യാഷിക ആനന്ദിന്റെ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. സിനിമയിലെ ദ്വയാര്‍ത്ഥ ഡയലോഗുകളിലും, സീനുകളിലും അഭിനയിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിനിടെയാണ് നടി തുറന്നടിച്ചത്.
ആണ്‍കുട്ടികള്‍ക്ക് കന്യാത്വം നഷ്ടപ്പെടുന്നത് പോലെയേയുള്ളൂ പെണ്‍കുട്ടികള്‍ക്കും. അതിനെ ഇത്ര വലിയ കാര്യമായി കാണിക്കേണ്ട ആവശ്യം എന്താണ്? വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കന്യാത്വം നഷ്ടപ്പെടുന്നതിനെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിന്? നടി ചോദിച്ചു.
Advertisement