ആദ്യമായി ഒരാൾ പ്രണയം പറഞ്ഞപ്പോൾ കരഞ്ഞ് വലിയ ബഹളമുണ്ടാക്കി; ആകെ സീൻ ആയി; റെനീഷയുടെ തുറന്നുപറച്ചിൽ

717

ബിഗ് ബോസ് മലയാളത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോൾ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്.

അഞ്ചാം സീസൺ ബിഗ് ബോസ് ആരംഭിച്ചിട്ട് 26 ദിവസങ്ങൾ പിന്നിടുമ്പോൾ ഹൗസിനകത്തും പുറത്ത് ആരാധകർ തമ്മിലും വാക്കുത ർ ക്കങ്ങൾ നടക്കുകയാണ്. ഇപ്പോഴിതാ ഈ സീസണിലെ മത്സരാർത്ഥിയായ റെനീഷ റഹ്‌മാൻ ആക്ടീവായി തന്നെ മത്സരത്തിൽ തുടരുകയാണ്.

Advertisements

താരത്തിന്റെ നിലപാട് കാരണം നിരവധി ആരാധകരും ഇതിനോടകം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം, മുൻപ് റെനീഷ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ALSO READ- ഭക്ഷണത്തോട് കൊതിയില്ലായിരുന്നു; അതിനാൽ എല്ലാം സുഗമമായി നടന്നു; പെരുന്നാൾ വിശേഷങ്ങൾ പറഞ്ഞ് സനഖാൻ; മതം പറയാൻ ലൈം ലൈറ്റിൽ വരുന്നെന്ന് വിമർശനം

തന്റെ പ്രണയത്തെ പറ്റിയും വിവാഹത്തെ കുറിച്ചും താരം തുറന്നു സംസാരിക്കുന്നുണ്ട്. റെയിൻബോ മീഡിയ എന്ന ചാനലിനോടായിരുന്നു റെനീഷയുടെ തുറന്ന് പറച്ചിൽ. ബികോം വിദ്യാർത്ഥിനിയായ തനിക്ക് ഡിഗ്രി പൂർത്തിയാക്കി എംബിഎ എടുക്കണമെന്നണ് ആഗ്രഹമെന്നും അതു പോലെ സിനിമയിലേയ്ക്ക് പോകണമെന്നുള്ള ആഗ്രഹവും ഉണ്ടെന്നാണ് അന്ന് രെനീഷ പറഞ്ഞത്.

വിവാഹം കഴിക്കാനുളള യാതൊരു പ്ലാനിങ്ങും ഉടനെ ഇല്ലെന്നും പ്രണയവും ഇല്ലെന്നുമാണ് റെനീഷ പരയുന്നത്. ക്രഷ് പലരോടും പഠിക്കുന്ന സമയത്ത് സീനിയർ ചേട്ടൻമാരോടും തോന്നിയിരുന്നുവെന്നും എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ ആ ക്രഷ് പോയെന്നും റെനീഷ വെളിപ്പെടുത്തി.

ALSO READ-ലിപ് ബാം കമ്പനിയും പ്രൊഡക്ഷൻ കമ്പനിയും! നയൻതാരയുടെ സമ്പത്ത് കുമിഞ്ഞുകൂടുന്നു; കൂടുതൽ ബിസിനസിലേക്ക് ചുവടുവെച്ചും ഇൻവെസ്റ്റ് ചെയ്തും താരം;കണക്കിങ്ങനെ

അതേസമം, ആദ്യമായി തന്നോട് ഒരാൾ പ്രണയം പറയുന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു എന്നും താരം പറയുന്നുണ്ട്. അന്ന് ഞാൻ കരഞ്ഞ് വലിയ ബഹളമുണ്ടാക്കി.വീട്ടിൽ പോയി പറഞ്ഞ് ആകെ സീനാക്കി. അയാൾ ഇന്ന് തന്റെ നല്ല സുഹൃത്താണ്. സോഷ്യൽ മീഡിയിയിൽ അത്ര സജീവമല്ലെന്നും റെനീഷ പറയുന്നു.

കൂടാതെ, തനിക്ക് ഫ്രണ്ട്‌സിനൊപ്പം കറങ്ങാനും അവർക്കൊപ്പം സമയം ചെലവഴിക്കാനുമാണ് കൂടുതൽ ഇഷ്ടമെന്നും താരം പറയുന്നു. ഇപ്പോൾ ബിഗ് ബോസിലും റെനീഷ സുഹൃത്തുക്കളെ ഉണ്ടാക്കി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

Advertisement