ഭക്ഷണത്തോട് കൊതിയില്ലായിരുന്നു; അതിനാൽ എല്ലാം സുഗമമായി നടന്നു; പെരുന്നാൾ വിശേഷങ്ങൾ പറഞ്ഞ് സനഖാൻ; മതം പറയാൻ ലൈം ലൈറ്റിൽ വരുന്നെന്ന് വിമർശനം

977

ഗ്ലാമറസ് വേഷങ്ങളിൽ ആരാധകരെ ത്രസിപ്പിച്ച് പിന്നീട് സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്നും മാറി നിന്ന താരമാണ് സന ഖാൻ. കഴിഞ്ഞ കുറച്ച് വർഷമായി താരം വിശ്വാസത്തിന്റെ പാതയിലാണ്. ബിഗ് ബോസ് ഹിന്ദി മത്സരാർത്ഥിയായിരുന്ന സന ഖാൻ വിവാഹത്തിന് മുൻപാണ് വിശ്വാസത്തിന്റെ പാതയിലായത്. സെലിബ്രറ്റി വേഷവിധാനങ്ങളെല്ലാം ഉപേക്ഷിച്ച് ഹിജാബിലേക്ക് സന ഖാൻ മാറി. മതവിശ്വാസിയായ അനസ് സയിദിനെ സന വിവാഹവും കഴിച്ചു.

2020 ലായിരുന്നു വജ്ര വ്യാപാരിയായിരുന്ന സനയെ അനസ് വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭർത്താവിനൊപ്പം തീർത്ഥാടന കേന്ദ്രങ്ങളിൽ പോവുന്നതാണ് സനയുടെ പതിവ്. ഇതിന്റെ ചിത്രങ്ങളു സന പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹിന്ദുസ്ഥാൻ ടൈംസിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് വൈറലാകുന്നത്. കുഞ്ഞിനെ താലോലിക്കാൻ താൻ കാത്തിരിക്കുകയാണെന്നും, ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നോമ്പെടുത്തതിനെക്കുറിച്ചുമാണ് താരം സംസാരിച്ചത്.

Advertisements

Also Read
ലിപ് ബാം കമ്പനിയും പ്രൊഡക്ഷൻ കമ്പനിയും! നയൻതാരയുടെ സമ്പത്ത് കുമിഞ്ഞുകൂടുന്നു; കൂടുതൽ ബിസിനസിലേക്ക് ചുവടുവെച്ചും ഇൻവെസ്റ്റ് ചെയ്തും താരം;കണക്കിങ്ങനെ

സനഖാന്റെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ; ഈദ് ദിനത്തിൽ പൊതുവെ ഭർത്താവിനൊപ്പം സൗദിയിലാണ് ഉണ്ടാവാറെങ്കിലും ഇത്തവണ മുംബൈയിലെ വീട്ടിൽ വെച്ച് തന്ന് ഈദ് ദിനം ആഘോഷിക്കുകയാണ്. ഗർഭിണിയാണെങ്കിലും ഞാൻ നോമ്പ് അനുഷ്ഠിക്കുന്നുണ്ടായിരുന്നു. ഗർഭിണി നോമ്പ് എടുത്താൽ അത് കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയായാണ് കണക്കാക്കപ്പെടുക.

മുമ്പ് ഗർഭിണിമാരായ എന്റെ ബന്ധുക്കൾ നോമ്പെടുക്കുന്നത് കാണുമ്പോൾ എനിക്ക് അത് പോലെ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. ഗർഭിണിയായതിന്റെ തുടക്കത്തിൽ എനിക്ക് പുകച്ചിൽ ഉണ്ടായിരുന്നു. റംസാൻ മാസവും അതുണ്ടാവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. ഞാൻ നോമ്പെടുക്കണോ എന്ന് ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ശങ്കിച്ചിരുന്നു. പക്ഷെ എനിക്കത് ചെയ്യണമായിരുന്നു. ഭക്ഷണത്തോടുള്ള കൊതിയില്ലായിരുന്നു. അതിനാൽ നോമ്പ് സുഗമമായി എടുക്കാൻ സാധിച്ചെന്നും സന ഖാൻ വ്യക്തമാക്കി.

Also Read
നിങ്ങൾ ഭാഗ്യവാനാണ്; വലിയ സംതൃപ്തിയോടെയായിരിക്കും അവർ വിടവാങ്ങിയത്;മമ്മൂട്ടിയുടെ ഉമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് കമൽഹാസൻ

അതേസമയം സനയുടെ അഭിമുഖത്തിന് കീഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. സന ഇപ്പോഴും ലൈം ലൈറ്റിലെ ജീവിതം ഇഷ്ടപ്പെടുന്നെന്നും, മതപരമായ കാര്യങ്ങളാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും പലരും കുറ്റപ്പെടുത്തി. എന്നാൽ ദൈവത്തോട് അടുത്തു നില്ക്കുന്ന കാര്യമാണ് സന ചെയ്തതെന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെടുന്നത്.

Advertisement