നിങ്ങൾ ഭാഗ്യവാനാണ്; വലിയ സംതൃപ്തിയോടെയായിരിക്കും അവർ വിടവാങ്ങിയത്;മമ്മൂട്ടിയുടെ ഉമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് കമൽഹാസൻ

551

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ മാതാവ് കഴിഞ്ഞദിവസമാണ് മര ണപ്പെട്ടത്. മമ്മൂട്ടിയെന്ന നടന വൈഭവത്തെ മലയാളികൾക്ക് സമ്മാനിച്ച ഫാത്തിമ ഇസ്മായിൽ എന്ന ഉമ്മയ്ക്ക് വൈക്കത്ത് ആണ് അന്ത്യവിശ്രമം ഒരുങ്ങിയിരിക്കുന്നത്.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനമറിയിച്ച നടൻ കമൽഹാസന്റെ കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ തന്റെ മകൻ എത്തപ്പെട്ട ഉയരങ്ങൾ കാണാൻ ആ ഉമ്മക്കായെന്നും വലിയ സംതൃപ്തിയോടെയായിരിക്കും അവർ വിടവാങ്ങിയതെന്നും കമൽ ഹാസൻ പറയുന്നു.

Advertisements

ഇനി സമയത്തിന് മാത്രമേ മമ്മൂട്ടിയുടെ വേദനയെ സുഖപ്പെടുത്താനാവൂയെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ കമൽ ഹാസൻ പറഞ്ഞു.

ALSO READ- സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി; നയൻതാരയ്ക്ക് ഇപ്പോൾ വേറൊരു മുഖമാണ്, അന്നങ്ങനെ അല്ല; വെളിപ്പെടുത്തി സോന നായർ

”പ്രിയപ്പെട്ട മമ്മൂക്ക, താങ്കളുടെ മാതാവിന്റെ വിയോഗത്തെ പറ്റി അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. കാരണം ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരം കാണാൻ ആ ഉമ്മക്കായി. വലിയ സംതൃപ്തിയോടെയായിരിക്കും അവർ വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാവൂ. നിങ്ങളുടെ വേദനയിൽ പങ്കുചേരുന്നു”- എന്നാണ് കമൽ ഹാസൻ കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ മാതാവിന്റെ വിയോഗത്തിൽ ആശ്വാസ വാക്കുകളുമായി സിനിമാലോകത്തെയും സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെയും പ്രമുഖ വ്യക്തികളെല്ലാം മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ALSO READ-‘സ്വർണകാലുള്ള നടി’ എന്ന വിശേഷണത്തോട് എന്തു തോന്നുന്നു എന്ന് ചോദ്യം; വളരെ മോശം പ്രവണതയെന്ന് തിരിച്ചടിച്ച് നടി സംയുക്ത

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, എംപിമാരായ ജോസ് കെ മാണി, എഎം ആരിഫ്, എഎ റഹീം, അഡ്വ കെ സുരേഷ് കുറുപ്പ് തുടങ്ങിയവരും സംസ്‌കാര ചടങ്ങുകൾക്ക് എത്തിയിരുന്നു.

Advertisement