ലിപ് ബാം കമ്പനിയും പ്രൊഡക്ഷൻ കമ്പനിയും! നയൻതാരയുടെ സമ്പത്ത് കുമിഞ്ഞുകൂടുന്നു; കൂടുതൽ ബിസിനസിലേക്ക് ചുവടുവെച്ചും ഇൻവെസ്റ്റ് ചെയ്തും താരം;കണക്കിങ്ങനെ

3505

മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ നടന് ജയറാമിന്റെ നായികയായി എത്തിയ പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാർ ആയി മാറിയ താര സുന്ദരിയണ് നയൻതാര. മനസ്സിനക്കരെയ്ക്ക് പിന്നാലെ ഒന്നു രണ്ടു മലയാള സിനിമകളിൽ കൂടി അഭിനയിച്ച നയൻതാര പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.

ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ നയൻതാരയുടെ പിന്നീട് ഉള്ള വളർച്ച വളരെ അത്ഭുതം നിറഞ്ഞത് ആയിരുന്നു. ഇതിനിടയിൽ പല വിവാദങ്ങളും നടിയുടെ പേരിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുക ളായും പ്രണയവും പ്രണയ പരാജയങ്ങളായും ആയി എല്ലാം നിരവധി വിവാദങ്ങളിൽ പെട്ടിട്ടണ്ട് നയൻ താര.

Advertisements

എങ്കിലും ഇന്നും തെന്നിന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം നയൻസ് തന്നെയാണ്. നിരവധി തെന്നിന്ത്യൻ സിനിമകളിലാണ് താരം ഓരോ വർഷവും അഭിനയിക്കുന്നത്. മലയാളത്തിലും ഇതിനിടെ ഒരു സിനിമ ചെയ്യാൻ താരം മറക്കാറില്ല.

ഇപ്പോഴിതാ നയൻസിന്റെ പ്രതിഫലവും സമ്പത്തമൊക്കെയാണ് സോഷ്യൽമീഡിയയിലും സിനിമാലോകത്തും ചർച്ചയാകുന്നത്. തമിഴിലും തെലുങ്കിലും ഒരു സിനിമയ്ക്ക് അഞ്ച് മുതൽ 10 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. വിവിധ ബിസിനസ് മേഖലകളിലും താരം ഇൻവെസ്റ്റ് ചെയ്തിട്ടുമുണ്ട്.

ALSO READ- നിങ്ങൾ ഭാഗ്യവാനാണ്; വലിയ സംതൃപ്തിയോടെയായിരിക്കും അവർ വിടവാങ്ങിയത്;മമ്മൂട്ടിയുടെ ഉമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് കമൽഹാസൻ

മക്കളുടെ ജനനത്തോടെ സിനിമാത്തിരക്കുകളിൽ നിന്നും പരമാവധി ഒഴിഞ്ഞുനിൽക്കുകയാണ് നയൻസും വിഘ്‌നേഷും. ഉയിർ രുദ്രനിൽ എൻ ശിവ, ഉലക് ദൈവിക് എൻ ശിവ എന്നാണ് നയൻസിന്റെ ഇരട്ടക്കുട്ടികശളുടെ ഔദ്യോഗികമായ പേര്. ചെന്നൈയിലാണ് നയൻതാര കുടുംബസമേതം കഴിയുന്നത്. ചെന്നൈയിൽ ഒരു ആഡംബര അപ്പാർട്ട്മെന്റും കേരളം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ സ്വന്തമായി അപ്പാർട്ട്‌മെന്റുകളും വീടുകളും നയൻതാരയ്ക്കുണ്ട്.

സ്വന്തമായി സ്വകാര്യ ജെറ്റ് വിമാനമുള്ള നടിമാരിൽ ഒരാളാണ് നയൻതാര. തന്റെ സ്വകാര്യ ആവശ്യങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായുമുള്ള യാത്രയ്ക്ക് നയൻതാര പ്രൈറ്റ് ജെറ്റ് ഉപയോഗിക്കുന്നുണ്ട്. കൂചാതെ താരം വാഹനപ്രിയ കൂടിയാണ്. ഒരുപിടി ആഡംബര വാഹനങ്ങളുടെ കളക്ഷനാണ് നയൻതാരയ്ക്കുള്ളത്. ബിഎംഡബ്ല്യു 5 എസ് സീരീസിലാണ് താരത്തിന്റെ കൂടുതൽ യാത്രകളും. ഒരു മെഴ്സിഡസ് ജിഎൽഎസ് 350 ഡി, ഫോർഡ് എൻഡവർ, ഒരു ബിഎംഡബ്യൂ 7 സീരീസ്, ഇന്നോവ ക്രിസ്റ്റ എന്നിവയാണ് നയൻതാരയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ. കാറുകളുടെ വില മാത്രം അഞ്ചു കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്.

ALSO READ- ‘അയാൾ ആരാണെന്നാണ് അയാളുടെ വിചാരം, അയാളുടെ അമ്മൂമ്മേടെ’; ഒടുവിൽ പിടിവിട്ട് റിനോഷും; മാരാർ ആർമിക്ക് ഇനി ഇരട്ടിപ്പണി

അതേസമയം, നയൻസിന്റെ ആദ്യ ബിസിനസ് ചുവടുവെയ്പ്പ് ലിപ് ബാം കമ്പനിയിലൂടെയാണ്. പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. റെനിത രാജനുമായി സഹകരിച്ചാണ് വ്യത്യസ്തമായ സൗന്ദര്യവർധക ഉത്പന്ന ബിസിനസിലേക്ക് നയൻസ് ചുവടുവെച്ചത്. വ്യത്യസ്ത ഫ്‌ലേവറുകളിലും നിറത്തിലുമുള്ള ലിപ്ബാമുകളാണ് കമ്പനി പുറത്തിറക്കുന്നത്. നൂറോളം ലിപ് ബാം വൈവിധ്യങ്ങൾ കമ്പനിക്കുണ്ട്. ദി ലിപ് ബാം കമ്പനിയാണ് ആദ്യം തുടങ്ങിയതെങ്കിലും കൂടുതൽ പുതുമയുള്ള ഉത്പന്നങ്ങൾ പുറത്തിറക്കിയേക്കുമെന്നാണ് വിവരം

കൂടാതെ,ചെന്നൈ ആസ്ഥാനമാക്കിയിട്ടുള്ള ചായാ വാലാ എന്ന ബിവരേജസ് കമ്പനിയിലും നയൻതാരയ്ക്ക് നിക്ഷേപമുണ്ട്. സ്റ്റോർ വിപൂലീകരണത്തിനുവേണ്ടി പുതിയ നിക്ഷേപകരെ ഉൾപ്പെടുത്തിയതെന്നാണ് ചായ വാലായുടെ ഉടമസ്ഥർ അറിയിച്ചത്.

ചലച്ചിത്ര നിർമാണത്തിലും നയൻസ് സജീവമാണ്. ഭർത്താവ് വിഘ്‌നേഷ് ശിവനുമായി ചേർന്നാണ് നിർമാണ കമ്പനി മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരുപിടി വിജയ ചിത്രങ്ങളുടെ ഭാഗാമാകാൻ നയൻതാരയുടെ പ്രൊഡക്ഷൻ ഹൗസിന് സാധിച്ചു. ഈ കമ്പനിയുടെ ആസ്തി 50 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 2021 മുതൽ നയൻതാരയുടെ പ്രൊഡക്ഷൻ ഹൗസ് സിനിമകൾ നിർമിക്കാൻ തുടങ്ങിയത്.

Courtesy: Public Domain

മീഡിയ പോർട്ടലായ ഇൻഫിനിറ്റി നെറ്റ് വർത്തിന്റെ റിപ്പോർട്ട് പ്രകാരം 2022 ൽ നയൻതാരയുടെ ആസ്തി 22 മില്യൺ ആയിരുന്നു, ഏകദേശം 165 കോടിയിലധികം ഇന്ത്യൻ രൂപ. നയൻസിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമകളിൽ നിന്നും ബ്രാൻഡ് പരസ്യങ്ങളിൽ നിന്നുമാണ്.

Advertisement