‘അയാൾ ആരാണെന്നാണ് അയാളുടെ വിചാരം, അയാളുടെ അമ്മൂമ്മേടെ’; ഒടുവിൽ പിടിവിട്ട് റിനോഷും; മാരാർ ആർമിക്ക് ഇനി ഇരട്ടിപ്പണി

3907

ബിഗ് ബോസ് സീസൺ 5 മലയാളം ഇപ്പോൾ 25ഓളം ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. 18 മത്സരാർത്ഥികളിൽ രണ്ടുപേർ പുറത്തേക്ക് പോവുകയും ഒമർ ലുലു വൈൽഡ് കാർഡായി ഹൗസിൽ എത്തിയിരിക്കുകയാണ്.

സംഭവ ബഹുലമായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ ബിബി ഹൗസ്. അഖിൽ മാരാരുടെ പ്രവർത്തികൾ ഇഷ്ടപ്പെടാതെ ഒടുവിൽ റിനോഷ് ജോർജും പൊ ട്ടി ത്തെ റിച്ചിരിക്കുകയാണ്. 26 ദിവസം കൊണ്ട് നിറയെ ആരാധകരെയാണ് റിനോഷ് പാട്ടും പാടി നേടി എടുത്തത്. എന്നാലിപ്പോൾ അഖിൽ മാരാർക്ക് തെിരായ പരാമർശം കാരണം മാരാർ ആർമി സോഷ്യൽമീഡിയയിൽ റിനോഷിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. റിനോഷിന് എതിരെ പോസ്റ്റുകൾ നിറയ്ക്കുന്ന തിരക്കിലാണ് ഇപ്പോൾ മാരാർ ആർമി.

Advertisements

മനീഷയോട് കാര്യങ്ങൾ വിവരിക്കവെയാണ് റിനോഷ് മാരാർക്ക് എതിരെ മോശമായ രീതിയിൽ പ്രതികരിച്ചത്. പൊതുവിൽ സംയമനം പാലിക്കുന്ന റിനോഷിന്റെ മറ്റൊരു മുഖമാണ് ആ സമയത്ത് കാണുന്നത്. താരത്തിനെതിരെ പോസ്റ്റുകൾ പങ്കിടുന്ന ആർമി ഗ്രൂപ്പുകളും സജീവമാണ്. പ്രത്യേകിച്ചും അഖിൽ മാരാരെ കുറിച്ചുള്ള റിനോഷിന്റെ സ്റ്റേറ്റെമെന്റിനു ശേഷം റിനോഷിനെതിരെ സംസാരിക്കുന്നവർ കൂടുകയും ചെയ്തു.

ALSO READ- നിങ്ങൾക്ക് ആർക്കും അറിയാത്ത സുഹാനയെ എനിക്കറിയാം; മനസ്സ് തുറന്ന് ബഷീർ ബഷിയും ഭാര്യമാരും; സുഹാനയ്ക്ക് ഫുഡ്ഡും, ഗോൾഡും മതിയെന്ന് ആരാധകർ

തന്നോട് അഖിലിനെ കുറിച്ച് പറഞ്ഞ റിനോഷിനോട് നീ അയാളോട് പേഴ്‌സണലി ഡയറക്ട് സംസാരിക്കെന്നാണ് മനീഷ പറയുന്നത്. ഈ സമയത്ത്, ‘ഞാൻ ആ ഊളയോട് ഇതിനു മുൻപും മിണ്ടിയിട്ടുള്ളതാണ്. ഞാൻ ഇതിനുമുൻപും എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അതൊക്കെ ഞാൻ തീർത്തിട്ടുള്ളതാണ്. ഞാൻ പറയട്ടെ, അയാള് ഒരു ക്വാളിറ്റി ഉള്ള മനുഷ്യൻ ആണെങ്കിൽ ഇന്നലെ അവിടെ അത് പറഞ്ഞപ്പോൾ അയാൾക്ക് പറയാമായിരുന്നു പ്രശ്‌നങ്ങൾ പരിഹരിച്ചു ഡീൽ ആക്കി എന്ന്. അവിടെ ഞാൻ ആണ് അങ്ങനെ പറഞ്ഞത്. പുള്ളി ഒരു കാര്യം പറഞ്ഞു കഴിയുമ്പോൾ സോറി എന്നല്ല പറയുന്നത്. ഞാൻ ഇങ്ങനെ ആണ് എന്നാണ്’- റിനോഷ് പറയുന്നു.

ഈ സമയത്ത് മനീഷ അക്കാര്യം ശരിവെയ്ക്കുന്നു. ‘ഞാൻ പറഞ്ഞു എന്തെങ്കിലും ഉണ്ടാകുമ്പോൾ ഞാൻ അങ്ങനെ ആണ് എന്ന് പറയുമ്പോൾ ആണ് ഞാൻ ഇങ്ങനെ ആണ് എന്ന് കാണിക്കേണ്ടി വരുന്നത് . ഇയാൾ എന്തിനാണ് എന്തെങ്കിലും ഉണ്ടാകുമ്പോ കിടന്ന് അലറുന്നത്. ഇന്നലെ എനിക്ക് കുരു പൊട്ടി വന്നതാണ്. പക്ഷെ അത് വേറെ ഡൈവേർഷൻ ആയതുകാരണം പൊട്ടി പോയതാണ്.’- എന്ന് റിനോഷ് തുടരുന്നു.

ALSO READ- പാർട്ടി കഴിഞ്ഞ് നിൽക്കണം, എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്‌മെന്റൊന്നും പ്രശ്‌നമല്ലെന്ന് അയാൾ; സന്തോഷമാണ് തോന്നിയതെന്ന് അനാർക്കലി

അക്കാര്യം ശരിയാണെന്നും പക്ഷെ നീ ഇത് മനസ്സിൽ വച്ച് വച്ച് അവസാനം നീ പൊട്ടുമെന്നാണ് മനീഷ റിനോഷിനെ ഉപദേശിക്കുന്നത്. ഈ സമയത്ത്, അത് പൊട്ടുന്നു എങ്കിൽ പൊട്ടട്ടെ. പലപ്പോഴും പറയേണ്ട കാര്യം വളരെ മാന്യമായി പറഞ്ഞിട്ടുണ്ട്. പക്ഷെ അയാളുടെ സ്വഭാവം ഇങ്ങനെ ആണെന്നാണ് റിനോഷ് പ്രതികരിക്കുന്നത്.

അന്ന് അവിടെ ഭക്ഷണം കഴിക്കാൻ ഇരുന്ന എല്ലാ ആളുകൾക്കും അത് ഫീൽ ആയിട്ടുണ്ട്. അതുകൊണ്ടാണ് ഈ ഒരു വിഷയം വന്നപ്പോൾ എല്ലാവരും ഒന്നിച്ചുകൊണ്ട് ലാലേട്ടനോട് സംസാരിച്ചതെന്നും മനീഷ റിനോഷിനോട് പറയുന്നുണ്ട്.

‘പുള്ളി അത് പറഞ്ഞപ്പോൾ ശരിയാണ് എനിക്ക് വിഷമം ആയി. എനിക്ക് അത് യൂസ് ചെയ്തു പറയാമായിരുന്നു. പക്ഷേ. അയാൾ. അയാൾ ആരാണെന്നാണ് അയാളുടെ വിചാരം. അയാളുടെ അമ്മൂമ്മേടെ..(വാക്കുകൾ പൂർത്തിയാക്കിയില്ലു) അയാൾ പാർട്ടിയിൽ അത് ആരുന്നു ഇത് ആരുന്നു എന്ന് പറയുന്നു, ടിവി ചർച്ചയിൽ പങ്കെടുത്ത ആള് ആണെങ്കിൽ അത് അയാളുടെ വിഷയം ആണ്. എനിക്ക് ഇപ്പോൾ അയാളെ ഒട്ടും പറ്റുന്ന അവസ്ഥ അല്ല.’- എന്നാണ് റിനോഷ് പറഞ്ഞത്.

റിനോഷ്: ഞാൻ പറയട്ടെ നമ്മൾ എല്ലാവരും കൊമ്പെറ്റിഷനിൽ ആണ്. വേറെ ഒരു രീതിയിൽ ചെയ്യേണ്ട കാര്യം ഇല്ല. എല്ലാവരിൽ നിന്നും വിട്ടു നിൽക്കേണ്ട കാര്യമാണ് നല്ലത് ഒരു ഇമോഷണൽ റിലേഷൻ ഷിപ്പ് ഇവിടെ വെക്കേണ്ട ഒരു കാര്യവും ഇല്ല

Advertisement