സായ് പല്ലവിയും തമിഴ് സംവിധായകനും രഹസ്യമായി വിവാഹം ചെയ്തുവെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ ഇങ്ങനെ

1624

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് മൂവി പ്രേമത്തിലെ മലര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവന്‍ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ മൂന്നു നായികമാരില്‍ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു.

Advertisements

ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്.

Also Read: മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്നത് ഉൾക്കൊള്ളാനായില്ല; ആരാധകർ തിയേറ്ററിൽ അ ക്ര മം കാണിച്ചു, കസേര തല്ലിപ്പൊട്ടിച്ചു: വെളിപ്പെടുത്തി സിബി മലയിൽ

സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഒരു ഫോട്ടോ പ്രചരിച്ചിരുന്നു, സായ് പല്ലവി തമിഴ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമിയെ രഹസ്യവിവാഹം ചെയ്തുവെന്ന രീതിയിലായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.

പൂമാലയിട്ട ഇരുവരുടെയും ചിത്രങ്ങള്‍ക്ക് താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. ഫോട്ടോ കണ്ട് ആരാധകരൊന്നടങ്കം ഞെട്ടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥയാണ് പുറത്തുവരുന്നത്. അതൊരു വ്യാജവാര്‍ത്തയായിരുന്നു.


ശിവ കാര്‍ത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. സായ് പല്ലവിക്കൊപ്പം മാലിയിട്ട് നില്‍ക്കുന്നത് ചിത്രത്തിന്റെ സംവിധായകനായിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോള്‍ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

Also Read: ഇവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നോ? ഒരിക്കലും പറഞ്ഞില്ലല്ലോ; അമൃതയ്ക്കും പ്രശാന്തിനും ഒപ്പം രാഹുലും അശ്വതിയും!

ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടായിരുന്നു ഇരുവരും മാല ധരിച്ചതെന്ന് അദ്ദേഹം പറയുന്നു. സായ് പല്ലവി ഫാന്‍ഡം എന്ന പേജിലായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. പോസ്റ്റിന് ഒരു ലക്ഷത്തിന് മുകളിലാണ് ലൈക്‌സ് കിട്ടിയത്.

Advertisement