മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ സങ്കടം വരും, ചില സിനിമകള്‍ ഇനി കാണുകയേ ഇല്ലെന്ന് തീരുമാനിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ഭാവന

3096

നമ്മള്‍ എന്ന സിനിമയിലൂടെ വന്ന് തെന്നിന്ത്യന്‍ സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ഭാവന. കന്നഡ സിനിമകളിലാണ് നടി കൂടുതലായും ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഒത്തിരി ആരാധകരുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ് ഭാവന.

Advertisements

ഏറെ നാളായി മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഭാവന അടുത്തിടെ മടങ്ങിയെത്തിയിരുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിസലൂടെയാണ് താരം തിരിച്ചെത്തിയത്.

Also Read: ഭര്‍ത്താവിനും മകനുമൊപ്പം നിറചിരിയുമായി നവ്യ നായര്‍, ഗോസിപ്പുകള്‍ക്കിടെ വൈറലായി പുതിയ ചിത്രം, സന്തോഷത്തില്‍ ആരാധകര്‍

ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഭാവനയെ മലയാളത്തില്‍ നിന്നും തേടിയെത്തുന്നത്. സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് ഭാവന. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂക്കയെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ തനിക്ക് സങ്കടം വരുമെന്നും അത് അദ്ദേഹത്തിന്റെ ഒരു കഴിവ് തന്നെയാണെന്നും താന്‍ ജീവിതത്തില്‍ കരയുന്നത് പോലെ തന്നെയാണ് സിനിമയില്‍ കരയുന്നതെന്നും മമ്മൂക്കയ്ക്ക് അസാധ്യ കഴിവാണെന്നും ഭാവന പറയുന്നു.

Also Read: സുന്ദരിയായ ദേവനന്ദക്ക് അവാർഡ് ലഭിക്കും എന്നാണ് പ്രതീക്ഷിച്ചതെന്ന് അവതാരകൻ; കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല, ഉയരത്തിലുള്ളവർക്കേ കിട്ടൂവെന്ന് തന്മയ സോൾ

ചിലര്‍ കരയുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നില്ല. എന്നാല്‍ മറ്റുചിലര്‍ കരയുമ്പോള്‍ അത് വിഷയമാവുമെന്നും അങ്ങനെയൊരാളാണ് മമ്മൂക്കയെന്നും ഇനി കാണുകയേയില്ലെന്ന് വരെ തീരുമാനിച്ച സിനിമകളുണ്ടെന്നും ഭാവന പറയുന്നു.റാണിയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

Advertisement