സുന്ദരിയായ ദേവനന്ദക്ക് അവാർഡ് ലഭിക്കും എന്നാണ് പ്രതീക്ഷിച്ചതെന്ന് അവതാരകൻ; കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല, ഉയരത്തിലുള്ളവർക്കേ കിട്ടൂവെന്ന് തന്മയ സോൾ

500

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സംബന്ധിച്ച് നിരവധി ചർച്ചകളാണ്‌നടന്നത്. വഴക്ക് സിനിമയിലെ അഭിനയത്തിന് തന്മയ സോൾ എന്ന പെൺകുട്ടിക്കായിരുന്നു അവാർഡ് ലഭിച്ചത്.

എന്നാൽ മാളികപ്പുറം സിനിമയിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് ഈ പുരസ്‌കാരം കിട്ടുമെന്നായിരുന്നു ചില പ്രചാരണങ്ങൾ. ദേവനന്ദയ്ക്ക് പുരസ്‌കാരം ലഭിക്കാതിരുന്നതോടെ വിവാദവും ശക്തമായിരുന്നു. ഇപ്പോഴിതാ തനിക്ക് അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ കുറിച്ച് ബാലതാരം തന്മയ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

Advertisements

അവതാരകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് തന്മയ. സുന്ദരിയായ ദേവനന്ദക്ക് അവാർഡ് ലഭിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്ന് അവതാരകൻ പറഞ്ഞപ്പോൾ വെളുത്താലേ സൗന്ദര്യമാവുകയുള്ളോ എന്ന് തന്മയ തിരിച്ച് ചോദിക്കുകയായിരുന്നു.

ALSO READ- ഇവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നോ? ഒരിക്കലും പറഞ്ഞില്ലല്ലോ; അമൃതയ്ക്കും പ്രശാന്തിനും ഒപ്പം രാഹുലും അശ്വതിയും!

ദേവനന്ദക്ക് അവാർഡ് നൽകണമെന്ന തരത്തിലുയർന്ന വാദങ്ങൾ സംബന്ധിച്ചായിരുന്നു സിനിഫൈൽ ചാനലിലെ അവതാരകന്റെ ചോദ്യം. ‘ സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ദേവനന്ദയെയാണ്. ഭയങ്കര സുന്ദരിയായ, ഗ്ലാമറസായ കുട്ടിയെ ആണ് ബാലതാരമായി എല്ലാവരും നോക്കിയിരുന്നത്. ആ പ്രതീക്ഷകൾക്ക് വിപരീതമായാണ് തന്മയയെ കാണുന്നത്.’

‘അതിന്റെ പേരിൽ ഒരുപാട് ചർച്ചകൾ ഉണ്ടായി. ഇയാൾക്കാണോ അവാർഡ് കിട്ടിയത്, ഇയാളെങ്ങനെ സിനിമയിൽ വരുമെന്നൊക്കെ ചോദിച്ചു. അതിനെ പറ്റി എന്താണ് അഭിപ്രായം’-എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ALSO READ- നല്ല സ്‌നേഹം ഉള്ള ഒരു കുഞ്ഞായിരുന്നു, ആരെയും ശല്യം ചെയ്യാത്ത, ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു; വിജയ് ആന്റണിയുടെ മകളെ കുറിച്ച് കണ്ണീരോടെ ഈ അമ്മ

അതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നായിരുന്നു തന്മയയുടെ ആദ്യപ്രതികരണം. കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല. വലിയ ഉയരത്തിൽ നിൽക്കുന്നവർക്കേ അതൊക്കെ കിട്ടുകയുള്ളൂ. അത്രക്കും ഉയരത്തിൽ എത്തി എന്ന് വേണമെങ്കിൽ എനിക്ക് കരുതാം. അത് ആലോചിച്ച് വിഷമിച്ചാൽ ഞാൻ എന്റെ സമയം വേസ്റ്റ് ചെയ്യുകയാണ് എന്നും തന്മയ പ്രതികരിച്ചു.


പിന്നെ വെളുപ്പിലാണ് സൗന്ദര്യമെന്ന് ഞാൻ കരുതുന്നില്ല. ദേവനന്ദ വളരെ സുന്ദരിയാണെന്ന് ചേട്ടൻ പറഞ്ഞു. ശരിയാണ് ദേവനന്ദയും സുന്ദരിയാണ്. ഞാൻ നല്ലതല്ല എന്ന് ചേട്ടൻ പറയുന്നു, വെളുത്താൽ മാത്രമാണ് നല്ലതെന്ന് പറയുന്നു. ആളുകൾക്ക് പല അഭിപ്രായമുണ്ട്. അവർക്ക് അത് പറയാം. അവരത് പറയട്ടെയെന്നും തന്മയ വിശദീകരിച്ചു.

കൂടാതെ, തന്നെ അത് ബാധിക്കില്ലെന്നും, തനിക്കിത് കേൾക്കാനും രസമുണ്ട്. മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും തന്മയ പറഞ്ഞു.


താരത്തിന് ആഗ്രഹം ഹോളിവുഡ് താരമായ തിമോത്തി ഷാലമേയ്ക്കൊപ്പം അഭിനയിക്കാനാണെന്നും വെളിപ്പെടുത്തുന്നുണ്ട്. അതേസമയം, ഈ വീഡിയോ പുറത്ത് വന്നതോടെ തന്മയയുടെ മറുപടിക്ക് കയ്യടിയും അവതാരകന്റെ ചോദ്യത്തിന് വിമർശനവും ഉയർന്നിരിക്കുന്നു.

ആ കൊച്ചുകുട്ടിയുടെ വിവരം പോലും അവതാരകനില്ലെന്നും വിവരക്കേടിന് നല്ല മറുപടി കിട്ടിയെന്നുമാണ് വീഡിയോയുടെ കമന്റിലൂടെ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

കറുപ്പ് വെളുപ്പ് എന്നൊരു വേർതിരിവ് കുഞ്ഞുങ്ങളിൽ കുത്തിവെക്കുകയാണെന്നും ആ കുഞ്ഞിന്റെ നിറം അല്ല നോക്കേണ്ടത്, അവളുടെ കഴിവിന് ആണ് അംഗീകാരം കിട്ടിയിട്ടുള്ളതെനനും അവതാരകനെ ഓർമ്മിപ്പിക്കുകയാണ് കമന്റിലൂടെ ചിലർ.

Advertisement