നല്ല സ്‌നേഹം ഉള്ള ഒരു കുഞ്ഞായിരുന്നു, ആരെയും ശല്യം ചെയ്യാത്ത, ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു; വിജയ് ആന്റണിയുടെ മകളെ കുറിച്ച് കണ്ണീരോടെ ഈ അമ്മ

251

തമിഴ് സിനിമയിൽ സംഗീത സംവിധായകനായെത്തി പിന്നീട് നടനായി പേരെടുത്ത താരമാണ് വിജയ് ആന്റണി. തമിഴ് താരം ആണെങ്കിലും മലയാളികൾക്ക് വളരെ പ്രിയങ്കരമായ താരമാണ് വിജയ് ആന്റണി. നടൻ എന്നതിലുപരി അദ്ദേഹം ഹിറ്റ് സംഗീത സംവിധായകൻ കൂടിയാണ്.

എന്നാൽ മലയാളികൾ അടക്കമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിജയ് ആന്റണിയുടെ മകൾ മീര വിജയ് ആന്റണി (16) ജീ വ നൊടുക്കി എന്ന വാർത്തയാണ് കഴിഞ്ഞദിവസം എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആൾവാർപേട്ടിലെ വീട്ടിലായിരുന്നു ഈ സംഭവമുണ്ടായത്.

Advertisements

12ാം ക്ലാസ്സുകാരിയായ മകൾ കുറേനാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

ALSO READ- അതെ ഷൈമ പ്രഗ്നന്റാണ്! ഇവാന് താഴെ ഒരാൾ കൂടി വരുന്നു; സന്തോഷ വാർത്ത പങ്കിട്ട് ഷൈമയും ജാബിറും!

അതേസമയം, മകളുടെ വിയോഗത്തിൽ നിരവധി താരങ്ങളാണ് വിജയ് ആന്റണിക്ക് അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തുവന്നത്. ഇപ്പോഴിതാ വിജയുടെ വീട്ടിൽ ജോലിക്കാരി ആയിരുന്ന ചന്ദ്രകാന്തി കുട്ടിയുടെ മ ര ണം അറിഞ്ഞെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ച വാക്കുകളാണ് വൈറലാകുന്നത്.

താൻ സാറിന്റെ വീട്ടിലായിരുന്നു ഒരു മൂന്നുമാസം കുക്കിങ്ങിനു പൊയ്‌ക്കൊണ്ടിരുന്നത്. നല്ല ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു മീര. പിറന്നാളിന് ആ മോൾ എന്റെ അടുത്തുവന്നു ആശിർവാദവും അനുഗ്രഹവും ഒക്കെ വാങ്ങിയിട്ടുണ്ട്. അങ്ങനെ വീട്ടിലെ വേലക്കാരി എന്ന നിലയിൽ അവിടെ ആരും തന്നെ കണ്ടിരുന്നില്ല. എല്ലാ ദിവസവും താൻ ആയിരുന്നു മോൾക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി കൊടുക്കുന്നതെന്ന് ചന്ദ്രകാന്തി പറയുന്നു.

ALSO READ- മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം? സുരേഷ് ഗോപി ഇതൊക്കെ ചെയ്തത് ഇമേജ് വർധിപ്പിക്കാൻ വേണ്ടിയല്ല;ആലപ്പി അഷ്‌റഫ് പറയുന്നതിങ്ങനെ

ഈ വാർത്ത ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. കുഞ്ഞിനെ ഒന്ന് കാണാൻ വേണ്ടിയാണു പെരുമ്പത്തൂരിൽ നിന്നും ഇവിടേക്ക് വന്നതെന്നും അവർ പറഞ്ഞു. തന്റെ വീട്ടിലെ ഒരു അംഗം പോയ പോലെയാണ് സങ്കടം. ആ വീട്ടിൽ ജോലി ചെയ്യുമ്പോൾ ബുദ്ധിമുട്ടാകാതെ ഇരിക്കാൻ തനിയെ വന്നു ഭക്ഷണം ഒക്കെ എടുത്തുകഴിക്കുന്ന മോളായിരുന്നു. നല്ല സ്‌നേഹം ഉള്ള ഒരു കുഞ്ഞായിരുന്നെന്നും ചന്ദ്രകാന്തി ഓർത്തെടുത്തു.

ആ കുട്ടി ആരെയും ശല്യം ചെയ്യാത്ത, അവിടെ ഉണ്ടോ എന്നുപോലും നമ്മൾക്ക് സംശയമായിരുന്നു. അത്രയും സൈലന്റ് ആയ മോളായിരുന്നു. ഒരു സ്പൂൺ വേണമെങ്കിൽ കൂടി ആന്റി വേല ചെയ്‌തോ, ഞാൻ എടുക്കാം എന്നാണ് പറയുക. തൈര് എപ്പോഴും വേണം, തൈര് സാദവും ഇഷ്ടമായിരുന്നു. അവൾക്ക് അതായിരുന്നു ഏറെ ഇഷ്ടമെന്നും ചന്ദ്രകാന്തി പറഞ്ഞു.

തനിക്ക് നെഞ്ച് വേദനിക്കുവാ ഇത് പറയുമ്പോൾ, അത്രയും നല്ല മോളായിരുന്നു. ആ വീട്ടിൽ നിന്നതുകൊണ്ട് അറിയാം മക്കളോട് അവർക്ക് ഭയങ്കര ഇഷ്ടമായിരുന്നു. സാറിന്റെ അമ്മയ്‌ക്കൊക്കെ ചെറുമക്കളെ ഏറെ ഇഷ്ടമാണ്. പിറന്നാളിന് ഒക്കെ അത്രയും ആഘോഷമായിരുന്നു.

താനും അവളെ സ്‌നേഹത്തോടെ അനുഗ്രഹിച്ചിരുന്നു. എപ്പോഴും പാട്ടൊക്കെ വച്ച് ജോളി ആയിരിക്കുന്ന മോളായിരുന്നു അവളെന്നും ചന്ദ്രകാന്തി ഓർത്തെടുത്തു.

Advertisement