മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്നത് ഉൾക്കൊള്ളാനായില്ല; ആരാധകർ തിയേറ്ററിൽ അ ക്ര മം കാണിച്ചു, കസേര തല്ലിപ്പൊട്ടിച്ചു: വെളിപ്പെടുത്തി സിബി മലയിൽ

2673

വമ്പൻ വിജയങ്ങളായി മാറിയ നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ആണ് സിബി മലയിൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ വിസ്മയിപ്പിച്ച കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയിൽ ആയിരുന്നു.

കൂടാതെ, മോഹൻലാൽ ഡബിൾ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയിൽ ആയിരുന്നു. ഇപ്പേഴിതാ ഈ ചിത്രത്തിന് സംഭവിച്ച പരാജയത്തെ കുറിച്ച് പറയുകയാണ് സിബി മലയിൽ. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണ് എത്തുന്നത് എന്ന കാര്യം റിലീസ് സമയത്ത് പുറത്തുപറഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

എന്നാൽ സിനിമയുടെ ആദ്യ ഷോയിൽ ഇന്റർവെല്ലിൽ മോഹൻലാലിന്റെ കഥാപാത്രം മരി ക്കു ന്നതായിരുന്നു. ഇത് ആരാധകർക്ക് ഉൾക്കൊള്ളാനായില്ലെന്നു സിബി മലയിൽ പറയുന്നു.

ALSO READ- സുന്ദരിയായ ദേവനന്ദക്ക് അവാർഡ് ലഭിക്കും എന്നാണ് പ്രതീക്ഷിച്ചതെന്ന് അവതാരകൻ; കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല, ഉയരത്തിലുള്ളവർക്കേ കിട്ടൂവെന്ന് തന്മയ സോൾ

അന്ന് റിലീസ് ദിനത്തിൽ പല തിയേറ്ററുകളിലും ആളുകൾ കസേര തല്ലിപ്പൊട്ടിക്കുകയും അ ക്ര മാ സക്തരാവുകയും ചെയ്തു. ഇന്റർവെല്ലിന് ശേഷം മോഹൻലാലിന്റെ അടുത്ത കഥാപാത്രത്തെ കാണിച്ചെങ്കിലും അത് അത്രത്തോളം വർക്കായില്ലെന്നാണ് സിബി മലയിൽ കൗമുദി മൂവീസിനോട് പറഞ്ഞത്.

ബംഗളൂരുവിൽ ജീവിക്കുന്ന മോഹൻലാലിന്റെ മോഡേൺ സ്വഭാവത്തിലുള്ള കഥാപാത്രത്തിന്റെ രൂപത്തിൽ ശ്രദ്ധിച്ചിരുന്നു.മുടി പിറകിൽ കുറച്ച് നീട്ടിവളർത്തി, ഡ്രസിങ് മോഡേൺ ആക്കി, അയാളുടെ ചേഷ്ടകളും നടപ്പുമൊക്കെ അതിനോട് ചേർന്ന രീതിയിൽ ഒരു നഗരത്തിന്റെ എല്ലാ സ്വഭാവങ്ങളും പിന്തുടരുന്ന വ്യക്തിത്വമുള്ള ആളാക്കി മോഹൻലാലിനെ മാറ്റിയിരുന്നു. അത് ലാലിനെ സംബന്ധിച്ച് എളുപ്പത്തിൽ ചെയ്യാനും പറ്റി.

ALSO READ-ഇവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നോ? ഒരിക്കലും പറഞ്ഞില്ലല്ലോ; അമൃതയ്ക്കും പ്രശാന്തിനും ഒപ്പം രാഹുലും അശ്വതിയും!

രണ്ടാമത്തെ കഥാപാത്രം പൂർണമായും ഗ്രാമീണമായ സ്വഭാവത്തിൽ മുടി എണ്ണ തേച്ച് ചീകി മുണ്ടും ഷർട്ടും ധരിച്ച് ഗ്രാമജീവിതം മാത്രം പരിചിതമായിട്ടുള്ള ആളാണ്. വളരെ കോൺട്രാസ്റ്റായിട്ടുള്ള സ്വഭാവവിശേഷതകളുള്ള കഥാപാത്രമായിരുന്നു മോഹൻലാലിന്റേത്.രണ്ട് കഥാപാത്രങ്ങളേയും ഏറ്റവും മികവോടെ അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞെന്നും സിബി മലയിൽ പറഞ്ഞു.

Courtesy: Public Domain

ചിത്രത്തിൽ ഇന്റർവെല്ലിലാണ് മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്ന രംഗമുള്ളത്. ആ രംഗത്തിലാണ് ഇന്റർവെൽ സംഭവിക്കുന്നത്. തിയേറ്ററിൽ എത്തിയ പ്രേക്ഷകരെ സബന്ധിച്ച് മോഹൻലാലിന്റെ മ ര ണം വലിയ നിരാശയുണ്ടാക്കി. ഇനിയെന്ത് സിനിമ, നായകനില്ലാതെ എന്ത് സിനിമ എന്ന കൺഫ്യൂഷനിൽ അവരെത്തുകയായിരുന്നു.

താൻ ആ സമയത്ത് ഞാൻ ചെങ്കോൽ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. അന്ന് സിനിമ തിരുവനന്തപുരത്തെ രമ്യ തിയേറ്ററിൽ കണ്ട മോഹൻലാലിന്റെ സുഹൃത്തായ ഒരു സിനിമാപ്രേമി ഓടി വരികയായിരുന്നു.

Courtesy: Public Domain

ചിത്രം ഇന്റർവെല്ലായതോടെ പ്രേക്ഷകർ വയലന്റായെന്നും തിയേറ്ററിലെ കസേരയൊക്കെ തകർത്തെന്നും പറഞ്ഞു. മോഹൻലാൽ മര ി ച്ചു ഇനിയെന്ത് സിനിമ എന്ന നിലയിൽ ആളുകൾ അപ്സെറ്റായി. രണ്ടാം പകുതിയിൽ മോഹൻലാലിന്റെ അടുത്ത കഥാപാത്രം വരുന്നത് ചിലർക്ക് ഒരു റിലീഫ് ആയിരുന്നു. പക്ഷേ മോഹൻലാലിന്റെ മ ര ണം സമ്മാനിച്ച ആ അസ്വസ്ഥത ഇവരുടെ രണ്ടാം കാഴ്ചയെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു,

നമ്മൾ പ്രതീക്ഷിച്ച രീതിയിൽ സിനിമ വലിയ കൊമേഴ്ഷ്യൽ വിജയമായില്ല. എന്നാൽ ചാനലുകളിൽ വന്നപ്പോൾ സിനിമ ആളുകൾക്ക് ഇഷ്ടപ്പെട്ടു. നല്ല അഭിപ്രായങ്ങൾ കിട്ടിയെന്നും സിബി മലയിൽ വിശദമാക്കി.

Advertisement