ഭര്‍ത്താവിനും മകനുമൊപ്പം നിറചിരിയുമായി നവ്യ നായര്‍, ഗോസിപ്പുകള്‍ക്കിടെ വൈറലായി പുതിയ ചിത്രം, സന്തോഷത്തില്‍ ആരാധകര്‍

122

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റി ഷോ ജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Advertisements

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. അടുത്തിടെ താരം ഒരു വിവാദത്തിലകപ്പെട്ടിരുന്നു കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്തില്‍ നിന്നും താരം സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നതായിരുന്നു താരത്തെ വിവാദത്തിലാക്കിയത്.

also read: മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്നത് ഉൾക്കൊള്ളാനായില്ല; ആരാധകർ തിയേറ്ററിൽ അ ക്ര മം കാണിച്ചു, കസേര തല്ലിപ്പൊട്ടിച്ചു: വെളിപ്പെടുത്തി സിബി മലയിൽ

നവ്യക്കെതിരെ വിവാദമുയര്‍ന്നതോടെ ആരാധകരും വിഷമത്തിലായിരുന്നു. എന്നാല്‍ മുംബൈയില്‍ അയല്‍ക്കാരായിരുന്നുവെന്ന ബന്ധം മാത്രമേ തങ്ങള്‍ക്ക് സച്ചിനുമായുള്ളൂവെന്ന് താരത്തിന്റെ കുടുംബം സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നു.

ഇപ്പോഴിതാ ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന ഒരു പോസ്റ്റുമായിട്ടാണ് നവ്യ എത്തിയത്. കുടുംബത്തോടൊപ്പം ചിരിച്ചുനില്‍ക്കുന്ന ഒരു ചിത്രമാണ് നവ്യ പങ്കുവെച്ചത്. നേരത്തെ നവ്യയും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Also Read: സുന്ദരിയായ ദേവനന്ദക്ക് അവാർഡ് ലഭിക്കും എന്നാണ് പ്രതീക്ഷിച്ചതെന്ന് അവതാരകൻ; കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല, ഉയരത്തിലുള്ളവർക്കേ കിട്ടൂവെന്ന് തന്മയ സോൾ

എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു പുതിയ ചിത്രം. നവ്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധിപേരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്.

Advertisement