സാമ്പത്തികമായി തകര്‍ന്നു, അച്ഛന്‍ മദ്യപാനിയായി, പുതുതായി പണിത വീട് പാലുകാച്ചല്‍ നടക്കും മുമ്പേ വില്‍ക്കേണ്ടി വന്നു, ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി അര്‍ജുന്‍ അശോകന്‍

33586

കിടിലന്‍ ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടനാണ് ഹരിശ്രീ അശോകന്‍. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് അര്‍ജുന്‍ അശോകന്‍.

Advertisements

പറവയിലൂടെ അരങ്ങേറിയ അര്‍ജുന്‍ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടനെന്ന നിലയില്‍ പേരെടുക്കുകയും ചെയ്തു. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകനായി കഴിഞ്ഞിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

Also Read: മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ സങ്കടം വരും, ചില സിനിമകള്‍ ഇനി കാണുകയേ ഇല്ലെന്ന് തീരുമാനിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ഭാവന

ഇപ്പോഴിതാ അര്‍ജുന്‍ താന്‍ നടവേണ്ടി വന്നതിനെ കുറിച്ചും തന്റെ ആദ്യ സിനിമയെപ്പറ്റിയുമൊക്കെ സംസാരിക്കുകയാണ്. തനിക്ക് സിനിമ ഒത്തിരി ഇഷ്ടമാണെന്നും അതുകൊണ്ട് തന്നെയാണ് ഈ മേഖലയിലേക്ക് വന്നതെന്നും എന്നാല്‍ തന്റെ ആദ്യ രണ്ട് ചിത്രങ്ങളും പരാജയമായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

സിനിമയില്‍ ഒന്നു കരകയറാന്‍ കുറച്ച് സ്ട്രഗിള്‍ ചെയ്തിരുന്നു. അച്ഛനും ആ സമയത്ത് സിനിമ കുറവായിരുന്നുവെന്നും വീട്ടില്‍ കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പുതിയ വീട് പണിതിട്ട് അതിന്റെ പാലു കാച്ചല്‍ നടക്കുന്നതിന് മുമ്പേ വില്‍ക്കേണ്ടി വന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

Also Read: മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്നത് ഉൾക്കൊള്ളാനായില്ല; ആരാധകർ തിയേറ്ററിൽ അ ക്ര മം കാണിച്ചു, കസേര തല്ലിപ്പൊട്ടിച്ചു: വെളിപ്പെടുത്തി സിബി മലയിൽ

സാമ്പത്തികമായി വളരെ പിന്നോക്കമായി. അച്ഛനും ആകെ ഫ്രസ്‌ട്രേറ്റഡായി മദ്യപാനി വരെയായി എന്നും ഫിനാന്‍ഷ്യലി തങ്ങള്‍ ഡൗണ്‍ ആണെന്ന് തന്നെ അറിയിക്കാതെയായിരുന്നു നോക്കിയതെന്നും ആദ്യ വീട് വിറ്റതിന് ശേഷമാണ് പിന്നീടൊരു വീട് വച്ചെതെന്നും അതിന് ശേഷമായിരുന്നു ചേച്ചിയുടെ വിവാഹമെന്നും താരം പറയുന്നു.

താന്‍ രണ്ടാമത്തെ സിനിമ ചെയ്യുന്ന സമയമായിരുന്നു അത്. തനിക്ക് ഒത്തിരി പിന്തുണ നല്‍കി ഭാര്യ നികിത ഒപ്പം തന്നെയുണ്ടായിരുന്നുവെന്നും തങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്നും എന്നാല്‍ നികിതയുടെ വീട്ടുകാര്‍ക്ക് വലിയ താത്പര്യമില്ലായിരുന്നുവെന്നും പക്ഷേ അവള്‍ തനിക്കൊപ്പം തന്നെ നിന്നുവെന്നും അര്‍ജുന്‍ പറയുന്നു.

Advertisement