എന്റെ സിനിമ കാണാന്‍ കൂടെ വന്ന് തിയ്യേറ്ററിലിരുന്ന് കൂവിയ ആളാണ് ഭാര്യ, ചോക്ലേറ്റ് ബോയ് ഇമേജ് പാരയായി എന്ന് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

311

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലില്‍ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്.

Advertisements

ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്‍, പിന്നീട് ചാക്കോച്ചന്‍ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു.

Also Read: മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ സങ്കടം വരും, ചില സിനിമകള്‍ ഇനി കാണുകയേ ഇല്ലെന്ന് തീരുമാനിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ഭാവന

മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍. തന്റെ പുതിയ വിശേഷങ്ങളും ഭാര്യയ്ക്കും മകനുമൊപ്പമുള്ള ഫോട്ടകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ സിനിമയില്‍ സില്‍വര്‍ ജൂബിലി പൂര്‍ത്തായിക്കിയതിന്റെ സന്തോഷവും ജീവിതത്തില്‍ വന്ന മാറ്റങ്ങളും പങ്കുവെക്കുകയാണ് ചാക്കോച്ചന്‍. താന്‍ സിനിമയില്‍ നിന്നും മാറി നിന്നപ്പോഴാണ് ആളുകള്‍ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതെന്നും അതാണ് തിരിച്ചുവരവിന് തന്നെ സഹായിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Also Read: മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്നത് ഉൾക്കൊള്ളാനായില്ല; ആരാധകർ തിയേറ്ററിൽ അ ക്ര മം കാണിച്ചു, കസേര തല്ലിപ്പൊട്ടിച്ചു: വെളിപ്പെടുത്തി സിബി മലയിൽ

സിനിമയിലുണ്ടാവുന്ന പരാജയങ്ങളും ജീവിതത്തിലുണ്ടാവുന്ന പല വിഷയങ്ങളും തന്നെ സാധാരണ മനുഷ്യരെ പോലെ ബാധിക്കാറുണ്ട്. എന്നാല്‍ അതൊന്നും വലിയ രീതിയില്‍ എഫക്ട് ചെയ്യാതിരിക്കാന്‍ താന്‍ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാറുണ്ടെന്നും താന്‍ സിനിമയിലെത്തിയില്ലെങ്കില്‍ മനോഹരമായ മറ്റെന്തെങ്കിലും സംഭവിച്ചേനെ എന്നും ചാക്കോച്ചന്‍ പറയുന്നു.

സിനിമയിലെ ചോക്ലറ്റ്‌ ബോയ് ഇമേജ് തനിക്ക് പാരയായിരുന്നു. താനും തന്റെ കഥാപാത്രങ്ങളും മാറിയെന്നും എന്നാല്‍ വിക്കി പീഡിയയും ആള്‍ക്കാരും മാറിയിട്ടില്ലെന്നും തന്റെ സിനിമ കാണാന്‍ ഒപ്പം വന്ന് തിയ്യേറ്ററില്‍ നിന്നും കൂവിയ ആളാണ് തന്റെ ഭാര്യയെന്നും ചാക്കോച്ചന്‍ പറയുന്നു.

Advertisement