അങ്ങനെ ഒരു അനുഭവം ജീവിതത്തിലാദ്യം, ഒരിക്കലും മറക്കാനാവില്ല, മനസ്സുതുറന്ന് ശ്രുതി രാമചന്ദ്രന്‍

244

ജയസൂര്യ നായകനായ പ്രേതം സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രുതി രാമചന്ദ്രന്‍. മലയാളത്തിന്റെ ക്ലാസിക് രചയിതാവും സംവിധായകനുമായ രഞ്ജിത്തിന്റെ ഞാ’ എന്ന സിനിമയിലൂടെയാണ് ശ്രുതി ഇഭിനയരംഗത്തേക്ക് എത്തിയത്.

Advertisements

കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. സുശീല എന്ന കഥാപാത്രമായിരുന്നു. പിന്നീട് പ്രേതം, സണ്‍ഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Also Read: മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ സങ്കടം വരും, ചില സിനിമകള്‍ ഇനി കാണുകയേ ഇല്ലെന്ന് തീരുമാനിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ഭാവന

ഇതിനിടെ ഡിയര്‍ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും തിരക്കഥാകൃത്തും ഒക്കെയാാണ് ശ്രുതി രാമചന്ദ്രന്‍.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ശ്രുതി. ആര്‍ക്കിടെക്ചര്‍ പഠിച്ച താന്‍ അധ്യാപികയായും ജോലി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ താനൊരു ക്ഷമയുള്ള ടീച്ചറായിരുന്നില്ലെന്നും എന്നാലും അസ്വദിച്ചുകൊണ്ടായിരുന്നു താന്‍ ആ ജോലി ചെയ്തിരുന്നതെന്നും ശ്രുതി പറയുന്നു.

Also Read: മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്നത് ഉൾക്കൊള്ളാനായില്ല; ആരാധകർ തിയേറ്ററിൽ അ ക്ര മം കാണിച്ചു, കസേര തല്ലിപ്പൊട്ടിച്ചു: വെളിപ്പെടുത്തി സിബി മലയിൽ

പുതിയ കാര്യങ്ങളെ കുറിച്ച് പഠിച്ച് അത് മറ്റുള്ളവരുമായി ഡിസ്‌കസ് ചെയ്യാമ്# തനിക്ക് ഒത്തിരി ഇഷ്ടമാണ്. അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് തന്നെ പറയുമെന്നും പിജിക്ക് പഠിക്കുമ്പോഴായിരുന്നു ജീവിതത്തെ കുറിച്ച് കൂടുതല്‍ പടിച്ചതെന്നും ശ്രുതി പറയുന്നു.

ദേഷ്യം വന്നാല്‍ തന്റെ മുഖമൊക്കെ ചുവക്കും. അത് കാണാന്‍ വേണ്ടി മാത്രം തന്റെ സ്റ്റുഡന്റ്‌സ് തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ക്കും തന്നെ ഇഷ്ടമായിരുന്നുവെന്നും അവര്‍ തനിക്ക് തന്ന ഫാര്‍വെല്‍ ഒരിക്കലും മറക്കാനാവില്ലെന്നും അങ്ങനെ ഒരു അനുഭവം തനിക്ക് ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും ശ്രുതി പറയുന്നു.

Advertisement