പൂജാരി വിളക്ക് താഴെ വെച്ചു, 500 കോടിയുടെ തട്ടിപ്പ് വാര്‍ത്ത മുക്കാനായി സിപിഎമ്മിന്റെ ക്യാപ്‌സൂള്‍ എത്തി, പരിഹാസം നിറഞ്ഞ പോസ്റ്റുമായി കൃഷ്ണകുമാര്‍

10840

നടന്‍ കൃഷ്ണകുമാര്‍ മലയാള സിനിമാരംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്തും വളരെയേറെ ശ്രദ്ധനേടിയിട്ടുണ്ട്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് അദ്ദേഹം. ഏതുവിഷയത്തിലും അദ്ദേഹം യാതൊരു പേടിയുമില്ലാതെ തന്റെ അഭിപ്രായം തുറന്നുപറയാറുണ്ട്.

Advertisements

കൃഷ്ണകുമാറിന്റെ വാക്കുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാറുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം കൃഷ്ണ കുമാര്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Also Read: മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ സങ്കടം വരും, ചില സിനിമകള്‍ ഇനി കാണുകയേ ഇല്ലെന്ന് തീരുമാനിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ഭാവന

ട്രോളുകള്‍ നിറഞ്ഞ പോസ്റ്റായിരുന്നു കൃഷ്ണ കുമാര്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്.

‘ജയിലര്‍ 500കോടി ക്ലബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500കോടി ക്ലബ്ബില്‍’ എന്നാണ് കൃഷ്ണ കുമാറിന്റെ ട്രോള്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയ 500 കോടിയുടെ തട്ടിപ്പ് ഇഡി കണ്ടെത്തിയതിനെ ട്രോളിക്കൊണ്ടുള്ള പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Also Read: മോഹൻലാലിന്റെ കഥാപാത്രം മ രി ക്കുന്നത് ഉൾക്കൊള്ളാനായില്ല; ആരാധകർ തിയേറ്ററിൽ അ ക്ര മം കാണിച്ചു, കസേര തല്ലിപ്പൊട്ടിച്ചു: വെളിപ്പെടുത്തി സിബി മലയിൽ

അതേസമയം, കൃഷ്ണകുമാറിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും കൃഷ്ണകുമാര്‍ പങ്കുവെച്ചിട്ടുണ്ട്. 500 കോടിയുടെ തട്ടിപ്പ് വാര്‍ത്ത മുക്കാനായി സിപിഎമ്മിന്റെ ക്യാപ്‌സൂള്‍ എത്തിയെന്നും പൂജാരി വിളക്ക് താഴെ വെച്ചുവെന്നുമായിരുന്നു പോസ്റ്റില്‍ പറയുന്നത്.

Advertisement