റിലീസ് ദിവസം തന്നെ ഒരുമിച്ച് പോയി കാണാമെന്ന് പറഞ്ഞതല്ലേ ഏട്ടൻ, ദൈവം അനുവദിച്ചില്ലല്ലോ; സുധിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് രേണു

126

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാർത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയിൽ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വർഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവിൽ ആ ആഗ്രഹം സഫലമാവാൻ പോവുകയാണ്.

Advertisements

ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് റവ.നോബിൾ ഫിലിപ് അമ്പലവേലിൽ ആണ് സ്വന്തം സ്ഥലത്ത് നിന്ന് 7 സെന്റ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ നൽകിയത്. ഇദ്ദേഹം വീട് വെക്കാൻ തീരുമാനിച്ചിരുന്ന സ്ഥലത്തിന്റെ പകുതിഭാഗം ആണ് കുടുംബത്തിന് ഇഷ്ടദാനമായി നൽകിയത്. ഈ സ്ഥലത്ത് വീടിന്റെ തറക്കല്ലിടലും പൂർത്തിയായിരിക്കുകയാണ്.

ALSO READ- പൂജാരി വിളക്ക് താഴെ വെച്ചു, 500 കോടിയുടെ തട്ടിപ്പ് വാര്‍ത്ത മുക്കാനായി സിപിഎമ്മിന്റെ ക്യാപ്‌സൂള്‍ എത്തി, പരിഹാസം നിറഞ്ഞ പോസ്റ്റുമായി കൃഷ്ണകുമാര്‍

സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങൾ രേണു ഇൻസ്റ്റയിൽ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓർമ്മകൾ ഉണർത്തുന്ന ചിത്രങ്ങളും. വീണ്ടും സുധിയുടെ ഓർമ്മകളുമായ ിഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് രേണു. സുധി അഭിനയിച്ച സിനിമയായ കുരുവി പാപ്പ തിയേറ്ററുകളിലേക്കെത്താൻ പോവുകയാണ്. ചിത്രത്തിലെ താരങ്ങളായ മുക്തയുടെയും വിനീതിന്റെയും ക്യാരക്ടർ പോസ്റ്റർ വൈറലായിരുന്നു.

‘സിനിമ റിലീസ് ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ ഒരുമിച്ച് പോയി കാണാമെന്ന് പറഞ്ഞതല്ലേ ഏട്ടൻ, ദൈവം അനുവദിച്ചില്ലല്ലോ അതിന്’- എന്നാണ് രേണു കുറിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും പങ്കിട്ടിട്ടുണ്ട്.

തന്റെ പിറന്നാൾ ദിനത്തിലും രേണു ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ത്ാങ്ക ഗോഡ്, ഒരു വർഷം കൂടി തന്നതിന്. കഴിഞ്ഞ ബെർത്ത്ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എന്റെ ഏട്ടൻ സ്വർഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തുകാണും- എന്നായിരുന്നു രേണു പങ്കുവെച്ചത്.


ഇത്തവണത്തെ ഓണം നമുക്ക് കളറാക്കണമെന്ന് പറഞ്ഞ് പോയതല്ലേയെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് രേണു കുറിച്ചത്.

Advertisement