തൃഷ വിവാഹിതയാകുന്നു? വരൻ മലയാളി സിനിമാ നിർമാതാവ്; ചൂടുപിടിച്ച ചർച്ചകൾ

668

തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണൻ. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയർ ഗ്രാഫ് ഉയർത്തിയ മറ്റൊരു നടി തെന്നിന്ത്യയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ എല്ലാം തൃഷക്ക് വൻ ആരാധകരാണുള്ളത്. 1999ലാണ് തൃഷ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. നായികയുടെ സുഹൃത്തായിട്ടായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്.

Advertisements

തൃഷ നായികയായി വെള്ളിത്തിരയിലെത്തിയ ആദ്യ സിനിമയായിരുന്നു മൗനം പേസിയദേ. തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും തൃഷയെ തേടിയെത്തി. കരിയറിൽ ഉയർച്ചയിലേക്ക് പോകുമ്പോളൊക്കെയും തൃഷ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചുക്കൊണ്ടെ ഇരുന്നു. തൃഷയുടെ വിവാഹവും, പ്രണയവും എല്ലാം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു.
ALSO READ- റിലീസ് ദിവസം തന്നെ ഒരുമിച്ച് പോയി കാണാമെന്ന് പറഞ്ഞതല്ലേ ഏട്ടൻ, ദൈവം അനുവദിച്ചില്ലല്ലോ; സുധിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് രേണു

ഇപ്പോഴിതാ വീണ്ടും തഷ സിനിമാ ലോകത്ത്‌നിരവധി കഥാപാത്രങ്ങളുമായി നിറഞ്ഞുനിൽക്കുകയാണ്. പൊന്നിയിൻ സെൽവൻ ഒന്ന് , രണ്ട് ഭാഗങ്ങളിലൂടെയാണ് തകർപ്പൻ തിരിച്ചുവരവ് തൃഷ നടത്തിയത്. ഇതിനിടെ താരത്തിന്റെ വിവാഹത്ത ചൊല്ല് വീണ്ടും വിവാദങ്ങൾ ഉടലെടുക്കുകയാണ്.

തൃഷ വിവാഹിതയാവാൻ തയ്യാറെടുക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിൽ നിന്നുള്ള ഒരു ചലച്ചിത്ര നിർമ്മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു.
ALSO READ-പൂജാരി വിളക്ക് താഴെ വെച്ചു, 500 കോടിയുടെ തട്ടിപ്പ് വാര്‍ത്ത മുക്കാനായി സിപിഎമ്മിന്റെ ക്യാപ്‌സൂള്‍ എത്തി, പരിഹാസം നിറഞ്ഞ പോസ്റ്റുമായി കൃഷ്ണകുമാര്‍

അതേസമയം തൃഷയുടെ ഭാവിവരൻ ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച വാർത്തകളിലൊന്നും പറയുന്നില്ല. വിവാഹത്തെ സംബന്ധിച്ച് താരത്തിന്റെ ഔദ്യോഗിക പ്രതികരണവും ഇതുവരെ എത്തിയിട്ടില്ല.

അതേസമയം മുൻപ് വരുൺ മണിയൻ എന്ന നിർമ്മാതാവുമായുള്ള തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാൽ ഇത് വിവാഹത്തിലേക്ക് എത്തിയില്ല. തൃഷയുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ടതാണ് ഈ വിവാഹം മുടങ്ങാൻ കാരണമായത്.

Courtesy: Public Domain

അതേസമയം, ഈയടുത്ത് വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃഷ ഒരു അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. അക്കാര്യം ഗൗരവകരമായ ചിന്തയിൽ ഉള്ള ഒന്നല്ലെന്നും സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്‌സിലേക്ക് എത്തിക്കാൻ തനിക്ക് വയ്യെന്നും അടുപ്പമുള്ള പലരുടെയും സാഹചര്യം അറിയാമെന്നും തൃഷ പറഞ്ഞിരുന്നു.

അതേസമയം ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ അടുത്ത റിലീസ്. ചിത്രത്തിലെ നായികയാണ് തൃഷ. മോഹൻലാലിൻറെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്നിവയിലും തൃഷയുണ്ട്.

Advertisement