‘നടന്‍ ധനുഷുമായി വഴക്ക്’ എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടി സംയുക്ത മേനോന്‍

116

ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി സംയുക്ത മോനോന്‍. അഭിനയ മികവ് കൊണ്ട് ധാരാളം അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്. പൃഥ്വിരാജ് നടനായെത്തിയ കടുവാണ് തരത്തിന്റെ ഏറ്റവും പുതിയ പുറത്തിറങ്ങിയ ചിത്രം.

Advertisements

കടുവയില്‍ എല്‍സ കുര്യന്‍ എന്ന വീട്ടമ്മയുടെ വേഷമാണ് താരം കൈകാര്യം ചെയ്തത.് ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ഇപ്പോള്‍ തമിഴിലേക്കും ചേക്കേറിയിരിക്കുകയാണ് സംയുക്ത മോനോന്‍.

തമിഴ് സൂപ്പര്‍താരം ധനുഷ് നായകനായി അഭിനയിക്കുന്ന വാത്തിയിലെ നായിക വേഷമാണ് സംയുക്ത ചെയ്യുന്നത്. ചിത്രം വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

Also Read: ‘അങ്ങനെ ചെയ്യുന്നത് നിര്‍ത്തൂ’, ഗോപി സുന്ദറിന്റെ മകന്റെ വീഡിയോ പങ്കുവെച്ച് അമൃത സുരേഷ്, അസ്വഭാവികതയെന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് നടിയുടെ പേരില്‍ ചില അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രീകരണത്തിനിടെ ധനുഷുമായി സംയുക്ത വഴക്ക് കൂടിയെന്നും ഇത് സിനിമയെ ബാധിച്ചെന്നുമാണ് പ്രചരണം. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംയുക്ത.

‘നടന്‍ ധനുഷുമായി എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.” എന്ന് സംയുക്ത പ്രതികരിച്ചു. ഈ വാര്‍ത്ത മാധ്യമ പ്രവര്‍ത്തകരാണ് സൃഷ്ടിച്ചത്. 21 ദിവസത്തോളം നീണ്ട എന്റെ കോള്‍ ഷീറ്റ് ഈ സിനിമയ്ക്കും നല്കി കഴിഞ്ഞു. ഒരു പാട്ട് ഒഴികെ ആ സിനിമയിലെ എന്റെ ഭാഗമെല്ലാം പൂര്ത്തിയായി’ എന്ന് താരം പറയുന്നു.

തെലുങ്ക് ചിത്രത്തിലും സംയുക്തക്ക് അവസരം ലഭിച്ചിട്ടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ ഭിംല നായക് എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. മഹേഷ് ബാബു-ത്രിവിക്രം കൂട്ടുകെട്ടില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന സിനിമയില്‍ അവസരം കിട്ടിയെന്ന വാര്‍ത്തയിലെ സത്യാവസ്ഥയും താരം വെളിപ്പെടുത്തി. ഈ വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് സംയുക്ത മോനോന്‍ പറഞ്ഞു.

Advertisement