‘അങ്ങനെ ചെയ്യുന്നത് നിര്‍ത്തൂ’, ഗോപി സുന്ദറിന്റെ മകന്റെ വീഡിയോ പങ്കുവെച്ച് അമൃത സുരേഷ്, അസ്വഭാവികതയെന്ന് സോഷ്യല്‍മീഡിയ

1122

മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപിസുന്ദറും പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ഇരുവരും സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഗോപീസുന്ദറാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആദ്യം അറിയിച്ചത്.

Advertisements

സമൂഹമാധ്യമത്തിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതം തുറന്ന് കാട്ടിയ താര ജോഡികള്‍ തങ്ങളുടെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അതുകൊണ്ടുതന്നെ ഗോപിസുന്ദറിന്റെയും അമൃതയുടെയും പുത്തന്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത് അമൃത സുരേഷിനെയും ഗോപി സുന്ദറിന്റെ ആദ്യ ബന്ധത്തിലുള്ള മകന്‍ മാധവ് സുന്ദറിനെയും സംബന്ധിച്ച ഒരു വാര്‍ത്തയാണ്. അമൃതയുമായുള്ള ബന്ധം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പലരും ഗോപി സുന്ദറിന്റെ പഴയ കാലത്തെ കുറിച്ച് ചികഞ്ഞു പോയത്.

Also Read: വിവാഹം അടുത്ത സമയത്ത് പഴയ കാമുകി ഹൻസികയുമായി ഒന്നിച്ച് ചിമ്പു, ഇത് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

അങ്ങനെയാണ് ഗോപി സുന്ദറിന്റെയും പ്രിയയുടെയും മകന്‍ മാധവ് സുന്ദറിലേക്ക് പലരുടെയും കണ്ണുകള്‍ എത്തിയത്. മാധവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ഒരു മണിക്കൂറിന് ശേഷം ഏറ്റെടുത്തിരിക്കുകയാണ്. ഈ വീഡിയേ മാധവ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയതിന് പിന്നാലെ അമൃതയും സ്റ്റോറിയായി ഇട്ടിരിക്കുകയാണ്. ഇതില്‍ എന്തൊക്കെയോ അസ്വഭാവികതയുണ്ട് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

‘അങ്ങനെ ചെയ്യുന്നത് നിര്‍ത്തു, എനിക്ക് അറിയില്ല ആര്‍ക്കൊക്കെ ഇത് ആവശ്യമാണ് എന്ന്.. മറ്റൊരാളോട് അവരുടെ സമയവും ശ്രദ്ധയും നമുക്ക് വേണ്ടി യാജിച്ച് വാങ്ങുന്നതിന് വേണ്ടി ഒരു ദിവസം മുഴുവന്‍ ചെലവാക്കുന്നതിന് വേണ്ടിയല്ല. എവിടെയാണ് നമ്മള്‍ ആഘോഷിക്കപ്പെടേണ്ടത് അവിടേക്ക് പോകുക’ എന്നാണ് മാധവ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

കൂടാതെ അമൃത സുരേഷ് ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിലും മാധവ് സുന്ദറും ഉണ്ട്. എന്നാല്‍ മാധവ് അമൃതയെ ഫോളോ ചെയ്യുന്നില്ല. പ്രിയയുമായി വിവാഹം ബന്ധം വേര്‍പെടുത്താതെയാണ് ഗോപി സുന്ദര്‍ അമൃതയെ വിവാഹം ചെയ്തിരിക്കുന്നത്.

ഇതിന് മുമ്പ് ഗായിക അഭയ ഹിരണ്മയിയുമായി ഒന്നിച്ച് ജീവിച്ചിരുന്നു. ഗോപി സുന്ദറിന്റെ രണ്ട് ആണ്‍മക്കളും ഇപ്പോള്‍ പ്രിയയുടെ കൂടെയാണ് കഴിയുന്നത്. അച്ഛന്റെ സംഗീത പാരമ്പര്യവുമായി മകന്‍ മാധവ് സുന്ദര്‍ മുന്നോട്ട് പോവുകയാണ്.

Advertisement