പ്രണയവിവാഹം, ആദ്യത്തെ രണ്ട് മാസം നരകതുല്യം, ഈ ബന്ധം താനെടുത്ത തെറ്റായ തീരുമാനമാണോ എന്ന് വരെ ചിന്തിച്ചുപോയിട്ടുണ്ട്, തുറന്നുപറഞ്ഞ് സംഗീത

196

ഒരു കാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്നു നടി സംഗീത. നിരവധി മലയാളം തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അഭിനേത്രി കൂടിയാണ് സംഗീത. നടനും ഗായകനുമായ കൃഷ് എന്ന വിജയ് ബാലകൃഷ്ണന്‍ ആണ് സംഗീതയുടെ ഭര്‍ത്താവ്.

Advertisements

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ താരമായി മാറാന്‍ രസിക എന്ന സംഗീതയ്ക്ക് കഴിഞ്ഞു. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് കൂടുതല്‍ പ്രശസ്തയായത് എങ്കിലും, പിതാമഹന്‍ സിനിമയിലെ സംഗീതയുടെ പ്രകടനമാണ് ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമല്ല തനിക്ക് ചേരുക എന്ന് താരത്തിന് തെളിയിക്കാനായി.

Also Read: കീര്‍ത്തി എപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു, അവര്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു കരുതിയത്, പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി, അശോക് സെല്‍വന്റെ വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് അമ്മ

സിനിമാ കരിയറില്‍ വിജയിച്ച് നില്‍ക്കുന്നതിനിടെയായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ തങ്ങളുടെ പ്രണയവിവാഹത്തെ കുറിച്ച് സംഗീത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു അവാര്‍ഡ് ഷോയില്‍ വെച്ചാണ് താന്‍ കൃഷിനെ ആദ്യമായി കാണുന്നതെന്നും അപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായി എന്നും സംഗീത പറയുന്നു.

താനാണ് പ്രൊപ്പോസ് ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു താന്‍ പറഞ്ഞതെന്നും പ്രണയത്തിലായി നാലാംമാസമായിരുന്നു എന്‍ഗേജ്‌മെന്റെന്നും എട്ടുമാസത്തിനുള്ളില്‍ വിവാഹം നടന്നുവെന്നും വിവാഹത്തിന് തങ്ങളുടെ രണ്ടാളുടെയും വീട്ടുകാരുടെ ഭാഗത്ത് നിന്ന് ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ അതിനെയെല്ലാം തങ്ങള്‍ മറികടന്നുവെന്നും താരം പറയുന്നു.

Also Read: ദാരിദ്ര്യം കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു, ഇന്ന് പത്താംക്ലാസ് തുല്യതാ ക്ലാസ്സിന് ചേര്‍ന്ന് വീണ്ടും പഠിക്കാനൊരുങ്ങി ഇന്ദ്രന്‍സ്, കൈയ്യടി

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വര്‍ഷം നരകതുല്യമായിരുന്നു.സെലിബ്രിറ്റി ലൈഫ് പുറമെ നിന്ന് കാണുന്നത് പോലെയല്ലെന്നും രണ്ട് സെലിബ്രിറ്റികള്‍ തമ്മിലുള്ള വിവാഹം ഒരേ ഉറയില്‍ രണ്ട് കത്തി ഇടുന്നതിന് തുല്യമാണെന്നും തങ്ങള്‍ക്കിടയില്‍ ഈഗോയുണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം പൊരിഞ്ഞ അടിയായിരുന്നുവെന്നും അത് ഓര്‍ക്കാനേ വയ്യെന്നും തങ്ങള്‍ക്ക് പരസ്പരം നല്ലോണം അറിയാത്തതാണ് അടിക്ക് കാരണമായതെന്നും താരം പറയുന്നു.

ആകെ എട്ട് മാസത്തെ പരിചയം മാത്രമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. കൂടുതല്‍ അറിയാനും അടുക്കാനും സമയം കിട്ടിയില്ലെന്നും രണ്ട് വര്‍ഷത്തെ അടിയെ കുറിച്ച് ഇപ്പോഴും ആലോചിക്കാന്‍ വയ്യെന്നും ഈ ബന്ധം താനെടുത്ത തെറ്റായ തീരുമാനമാണോയെന്ന് വരെ ചിന്തിച്ച് സങ്കടപ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ 14 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെന്നും വിവാഹജീവിതം ഇത്രത്തോളം വിജയകരമായി മുന്നോട്ട് പോകുന്നതിന് കാരണം തന്റെ ഭര്‍ത്താവാണെന്നും സംഗീത പറയുന്നു.

Advertisement