കീര്‍ത്തി എപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു, അവര്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു കരുതിയത്, പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി, അശോക് സെല്‍വന്റെ വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് അമ്മ

195

തമിഴ് സിനിമാലോകത്ത് അടുത്തിടെ ഏറെ ശ്രദ്ധനേടിയ വിവാഹമായിരുന്നു നടന്‍ അശോക് സെല്‍വന്റേയും നടി കീര്‍ത്തി പാണ്ഡ്യന്റേയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും പ്രണയത്തിലായ കാര്യം അടുത്ത സുഹൃത്തുക്കളും മാധ്യമങ്ങളും അറിഞ്ഞിരുന്നില്ല.

Advertisements

അതുകൊണ്ടുതന്നെ അശോകും കീര്‍ത്തിയും വിവാഹിതരാവാന്‍ പോകുകയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. തമിഴ്‌നാട്ടിലെ ഇ റോഡ് സ്വദേശിയായ അശോക് പനീര്‍ ശെല്‍വം ഗൗണ്ടറിന്റെയും മലറിന്റെയും മകനാണ്.

Also Read: പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം കൂടെ നിന്നു, എന്റെ ഭാഗ്യമാണ് എന്റെ ഭാര്യ, ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കെല്ലാം കാരണം ഭുവനേശ്വരി, തുറന്നുപറഞ്ഞ് ശ്രീശാന്ത്

സിനിമയോടുള്ള ഇഷ്ടമാണ് അശോകിനെ ഈ രംഗത്തേക്ക് എത്തിച്ചത്. ഇതിനോടകം ഒത്തിരി നല്ല ചിത്രങ്ങള്‍ അശോക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് അശോകിന്റെ അമ്മ മലര്‍. നമ്മുടെ നാട്ടില്‍ സിനിമക്കാര്‍ക്ക് പെണ്ണ് കിട്ടില്ലെന്ന് പറയുന്നത് പണ്ടൊക്കെയായിരുന്നുവെന്നും മകന് ഒത്തിരി പ്രൊപ്പോസല്‍സ് വന്നിരുന്നുവെന്നും മലര്‍ പറയുന്നു.

എന്നാല്‍ അവന്‍ തങ്ങളോട് പറഞ്ഞിട്ടുണ്ട്, അവന് വേണ്ട പെണ്ണിനെ അവന്‍ തന്നെ കണ്ടെത്തുമെന്ന്. ആര് ചോദിച്ചാലും ജാതകം എടുത്ത് കൊടുക്കരുതെന്നും അവന്‍ സ്ട്രിക്ടായി പറഞ്ഞിരുന്നുവെന്നും ഫെബ്രുവരിയിലാണ് അവന്‍ തങ്ങളോട് പ്രണയത്തെ പറ്റി തുറന്നുപറഞ്ഞതെന്നും എന്നാല്‍ തങ്ങള്‍ കൂടുതല്‍ കാര്യങ്ങളൊന്നും ചോദിച്ചില്ലെന്നും അവന്‍ കല്യാണം കഴിക്കാന്‍ റെഡിയായത് തന്നെ വലിയ കാര്യമായിരുന്നുവെന്നും അമ്മ പറയുന്നു.

Also Read: ഹാപ്പിയായി ഇരിക്കൂ, കാമുകന്റെ മടിയിലിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്, വൈറല്‍

അവന്‍ പ്രണയിക്കുന്നത് കീര്‍ത്തിയെയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്നും തങ്ങള്‍ക്ക് വര്‍ഷങ്ങളായി കീര്‍ത്തിയെ അറിയാം, എപ്പോഴും അവന്റെ കൂടെ വീട്ടില്‍ വരാറുണ്ടെന്നും എന്നാല്‍ അവര്‍ നല്ല സുഹൃത്തുക്കളാണെന്നാണ് വിചാരിച്ചതെന്നും പ്രണയത്തിലാണെന്ന് കരുതിയില്ലെന്നും കല്യാണം മുഴുവന്‍ അവര്‍ രണ്ടാളുടെയും ഐഡിയ ആയിരുന്നുവെന്നും അമ്മ പറയുന്നു.

Advertisement