പ്രായം എന്താ റിവേഴ്‌സ് ഗിയറിലാണോ, 47ാം വയസ്സില്‍ സിനിമയിലേക്ക് മടങ്ങിയെത്തി ചിന്താവിഷ്ടയായ ശ്യാമള, വൈറലായി ചിത്രങ്ങള്‍

879

മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ മുഖമാണ് സംഗീതയുടേത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ ചിത്രം മതി സംഗീതയെ മലയാളികള്‍ ഓര്‍ക്കാന്‍. ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംഗീത.

Advertisements

മലപ്പുറം സ്വദേശിയായ സംഗീത മാധവന്‍നായരുടെയും പത്മയുടെയും മകളായിട്ടാണ് ജനിച്ചത്. അച്ഛന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. 1978 ല്‍ സ്നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചേക്കേറിയത്.

Also Read: ഞാനൊരു നല്ല അച്ഛനാണെന്നാണ് മക്കള്‍ പറയുന്നത്, ഇതിനപ്പുറം വലിയ സന്തോഷം മറ്റെന്തുണ്ടെന്ന് സാജന്‍ സൂര്യ, വൈറലായി പുതിയ പോസ്റ്റ്

അനിയന്‍ ബാവ ചേച്ചന്‍ ബാവ, വാഴുന്നോര്‍, ക്രൈം ഫയല്‍ തുടങ്ങി ഒത്തിരി ഹിറ്റ് മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചപു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റെ കഴിവ് താരം തെളിയിച്ചു.

മലയാള സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം തന്റെ നാല്‍പ്പത്തിയേഴാം വയസ്സില്‍ ചാവേര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും തിരികെ സിനിമയിലേക്ക് എത്തുകയാണ്. 2000ത്തില്‍ അഭിനയം നിര്‍ത്തിയ താരം നഗര വാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.

Also Read: മകളായി അഭിനയിച്ച കൃതി ഷെട്ടിക്ക് ഒപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല; നായികയെ മാറ്റാൻ പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

എന്നാല്‍ ഇതിന് ശേഷം 9 വര്‍ഷത്തോളമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. താന്‍ ചാവേര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം ടിനു പാപ്പച്ചനാണെന്നും ടിനുവിന്റെ മേക്കിങ് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അത് കണ്ടിട്ട് മാത്രമാണ് ചാവേറിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയതെന്നും സംഗീത പറയുന്നു.

ഇപ്പോഴിതാ ചാവേര്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിലെത്തിയ സംഗീതയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Advertisement