അവര്‍ നിന്നെ തെറ്റിദ്ധരിക്കട്ടെ, അവര്‍ നിന്നെ വിധിക്കട്ടെ; ഗബ്രിയെ പിന്തുണച്ച് സാനിയ

44

മലയാളം ബിഗ് ബോസ് സീസണ്‍ ആറിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ഗബ്രി. തുടക്കം മുതല്‍ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്റെ പേര് ചേര്‍ത്തുകൊണ്ട് ഗബ്രിയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Advertisements

ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത് മുതല്‍ ഇവര്‍ വിമര്‍ശനങ്ങള്‍ നേരിടുന്നു. ഇടയ്ക്ക് ഇവരുടെത് ഗെയിമിന്റെ ഭാഗമായിട്ടുള്ള ഒരു പ്രണയമാണെന്നും അത് യഥാര്‍ത്ഥമല്ല എന്ന തരത്തിലുള്ള വിമര്‍ശനവും വന്നിരുന്നു. എന്നാല്‍ കുറച്ചുദിവസമായി ഗബ്രിയക്ക് നേരെ കടുത്ത വിമര്‍ശനം ശക്തമാകുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്ന് വരെ ആളുകള്‍ ഗബ്രിയേ വിമര്‍ശിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ നടി സാനിയ ഇയ്യപ്പന്‍ ഗബ്രിയക്ക് പിന്തുണ അറിയിച്ചു എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഗബ്രിയുടെ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു സാനിയയുടെ പ്രതികരണം. ഗബ്രി നീ ഇത്ര വെറുപ്പ് അര്‍ഹിക്കുന്നില്ല. എന്നാണ് പോസ്റ്റ് പങ്കുവെച്ചു കൊണ്ട് സാനിയ പറയുന്നത്.

‘അവര്‍ നിന്നെ വിധിക്കട്ടെ. അവര്‍ നിന്നെ തെറ്റിദ്ധരിക്കട്ടെ. അവര്‍ നിന്നെപ്പറ്റി പരദൂഷണം പറയട്ടെ. അവര്‍ നിന്നെ ഫേക്ക് എന്ന് റിപ്പോര്‍ട്ട് ചെയ്യട്ടെ. അവര്‍ നിന്നെ ബ്ലോക്ക് ചെയ്യട്ടെ. പക്ഷെ നീ ഒറിജിനലായി തുടരുക. കനിവുള്ളവനായി തുടരുക. സത്യസന്ധതയോടെയും ആത്മാര്‍ത്ഥയോടെയുമിരിക്കുക. അവര്‍ എന്ത് ചെയ്താലും പറഞ്ഞാലും. നീ നിന്റെ മൂല്യവും നിന്റെ സത്യത്തിന്റെ സൗന്ദര്യവും സംശയിക്കരുത്. എന്നത്തേയും പോലെ തിളങ്ങുക’ എന്ന കുറിപ്പാണ് സാനിയ പങ്കിട്ടിരിക്കുന്നത്.

 

 

 

Advertisement