പിരിഞ്ഞിട്ടില്ല അനു തിരക്കിലാണ്; റോക്കിക്കൊപ്പം ഉള്ള നടിയുടെ വീഡിയോ വൈറല്‍

296

ബിഗ് ബോസില്‍ എത്തിയതോടെയാണ് അസി റോക്കിയെ പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ വര്‍ഷങ്ങളായി അനു ജോസഫ് എന്ന താരത്തെ പ്രേക്ഷകര്‍ക്ക് അറിയാം. അവതരണത്തിലൂടെയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ആണ് അനു ശ്രദ്ധിക്കപ്പെട്ടത്. അനുവിന്റെ അടുത്ത സുഹൃത്താണ് റോക്കി.

Advertisements

നേരത്തെ തന്നെ അനുപങ്കുവച്ച വീഡിയോയില്‍ റോക്കി എത്തിയിരുന്നു. തന്റെ കോടികള്‍ വിലയുള്ള വീട് പരിചയപ്പെടുത്തിക്കൊണ്ട് നടി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതില്‍ റോക്കി ഉണ്ടായിരുന്നു. പിന്നീട് ബിഗ് ബോസില്‍ എത്തിയപ്പോഴും അനുവിന് പിന്തുണ അറിയിച്ച് റോക്കി എത്തിയിരുന്നു. അടുത്തിടെ ബിഗ് ബോസിലേക്ക് റോക്കി കയറിയപ്പോള്‍ അനുവിന്റെ റിയാക്ഷന്‍ ആണ് ആരാധകര്‍ ഉറ്റ നോക്കിയത്. എന്നാല്‍ അധികം പോസ്റ്റുകള്‍ ഒന്നും അനു പങ്കുവെച്ചില്ല.

റോക്കി ബിഗ് ബോസില്‍ നിന്ന് പുറത്തായപ്പോള്‍ അനുവിന്റെ റിയാക്ഷന്‍ എന്തായിരിക്കും എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ അവിടെയും അനു പ്രതികരിച്ചില്ല. ഇതോടെ ഇരുവരും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത വരാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇരുവരും പിരിഞ്ഞിട്ടില്ല എന്നും ഇപ്പോള്‍ പഴയതിനേക്കാള്‍ നല്ല ബന്ധത്തിലാണെന്നുമാണ്.

രാത്രി ഒരു മണിക്കും തങ്ങളുടെ ടാറ്റു സ്റ്റുഡിയോയ്ക്ക് വേണ്ടി പണിയെടുക്കുകയാണ് ഇരുവരും. മദാമ്മയുടെ കാലില്‍ ടാറ്റുചെയ്യുന്ന ദൃശ്യങ്ങളാണ് റോക്കി പങ്കുവെച്ചത്. അതില്‍ സന്തോഷവതിയായ അനുവിനെ കാണാം. അതേസമയം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് അനുവിന്റെ വീട്. അനു ജോസഫിന്റെ ബിസിനസ് പാര്‍ട്ണര്‍ ആണ് റോക്കി. ഇത് റോക്കി തന്നെ പറഞ്ഞിട്ടുണ്ട്.

 

 

 

Advertisement