കുറച്ചത് 40 കിലോ; ബിഗ് ബോസ് താരത്തിന്റെ പഴയ ലുക്ക് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

30

കഴിഞ്ഞദിവസം ബിഗ് ബോസ് ഷോയില്‍ വെച്ച് ലൈഫ് സ്റ്റോറി പറഞ്ഞിരുന്നു സായി കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. നേരത്തെ വണ്ണം കൂടിയതിനെ കുറിച്ചും പിന്നീട് വണ്ണം കുറച്ചതിനെക്കുറിച്ചും ആയിരുന്നു സംസാരിച്ചത്. ആറാം ക്ലാസില്‍ എത്തുമ്പോഴേക്കും 100 കിലോ കടന്നു. പിന്നീട് അതില്‍ നിന്ന് 40 കിലോയിലേക്ക് എത്തി. വളരെ കഷ്ടപ്പെട്ടാണ് സായി തന്റെ വണ്ണം കുറച്ചത്.

Advertisements

എന്നാല്‍ ഇത് കേട്ടപ്പോള്‍ ആരും വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വണ്ണം കൂടിയപ്പോള്‍ ഉള്ളതും കുറച്ചപ്പോള്‍ ഉള്ള ഫോട്ടോയും ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ആദ്യത്തെ ഫോട്ടോ കാണുമ്പോള്‍ ഇത് സായി തന്നെയാണോ എന്ന് സംശയിച്ചു പോകും.

ഒരു കൂട്ടുകുടുംബത്തില്‍ ആയിരുന്നു സായി ജനിച്ചത്. അമിതമായി സ്‌നേഹം തന്ന് വളര്‍ത്തിയപ്പോള്‍ ഭക്ഷണവും നല്ല രീതിയില്‍ തന്നു. അങ്ങനെ വണ്ണം വെക്കാന്‍ തുടങ്ങി. ഇപ്പോള്‍ എന്തായാലും വണ്ണം കുറച്ചിരിക്കുകയാണ് ഈ താരം.

അതേസമയം ബിഗ് ബോസില്‍ എത്തുന്നതിനുമുമ്പ് സാമൂഹ്യ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു കൊണ്ട് സായി എത്തിയിരുന്നു. സീക്രട്ട് ഏജന്റ് എന്ന പേരിലാണ് യൂട്യൂബ് ചാനല്‍ ഇന്‍സ്റ്റാഗ്രാം പേജ് എല്ലാം. കാറില്‍ ഇരുന്ന് എല്ലാ വിഷയങ്ങളെക്കുറിച്ചും അതിന്റെ ശരി തെറ്റുകള്‍ പരിശോധിച്ചു സംസാരിക്കുന്ന സായി കൃഷ്ണ ബിഗ് ബോസില്‍ തുടക്കത്തില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഗെയിമിന്റെ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ് സായി. ഇപ്പോള്‍ ഈ താരത്തിന് പുറത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നുവെങ്കിലും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്.

 

Advertisement