ഭര്‍ത്താവിനെ സാരിത്തുമ്പില്‍ ആക്കിയോ; സ്വാസികയുടെ വീഡിയോ വൈറല്‍

43

മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസിക വിജയ്. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സ്വാസികയ്ക്ക് ആരാധകര്‍ ഏറെയാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോഴും ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും സംഭവിച്ചില്ല. ഈ അടുത്ത് ആയിരുന്നു സ്വാസികയുടെ വിവാഹം.

Advertisements

വലിയ ആഘോഷത്തോടുകൂടി തന്നെയായിരുന്നു വിവാഹം. സീരിയല്‍ താരമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്.

ഇപ്പോഴിതാ പ്രേമിനൊപ്പം ഉള്ള മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. സാരിയുടെ മുന്താണിയില്‍ പ്രേമിന്റെ കയ്യില്‍ കെട്ടി മുന്‍പിലേക്ക് വലിച്ചു നടക്കുന്ന വീഡിയോ ആണ് സ്വാസിക പങ്കിട്ടത്. അതോടെ കമന്റുമായി ആരാധകര്‍ എത്തി. കുഞ്ചുവിനെ സാരിത്തുമ്പില്‍ ആക്കിയോ എന്നാണ് ഭൂരിപക്ഷം പേരും ചോദിച്ചത്.

എന്തായാലും നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. തന്റെ പ്രണയത്തെക്കുറിച്ചൊക്കെ സ്വാസിക തുറന്നു പറഞ്ഞിരുന്നു. മോഡലിംഗില്‍ നിന്നാണ് പ്രേം അഭിനയരംഗത്തേക്ക് എത്തിയത്. പ്രേമിന്റെ സിനിമ താല്പര്യത്തെക്കുറിച്ചൊക്കെ സ്വാസിക തുറന്നു പറഞ്ഞിട്ടുണ്ട്.

പരസ്പരം മനസ്സിലാക്കുന്നതിനെക്കുറിച്ചും തന്റെ കരിയറിനെ കുറിച്ചും ഒക്കെ സ്വാസിക പറഞ്ഞിരുന്നു. അതേസമയം വിവാഹത്തിന് മുമ്പ് തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചും ഭാവി വരനെക്കുറിച്ചും എല്ലാം സ്വാസിക അഭിമുഖങ്ങളില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

Advertisement