ആഡംബരമായി ശങ്കറിന്റെ മകളുടെ വിവാഹ റിസപ്ഷന്‍, തിളങ്ങി മോഹന്‍ലാലും സംഗീത വിജയിയും, പങ്കെടുക്കാനെത്തിയത് നിരവധി താരങ്ങള്‍

286

പ്രശസ്ത സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹറിസപ്ഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയുടെയും വിവാഹമായിരുന്നു കഴിഞ്ഞത്. തരുണാണ് ഐശ്വര്യയുടെ വരന്‍.

Advertisements

വിവാഹ റിസപ്ഷനില്‍ സെലിബ്രിറ്റിക്കളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍. രണ്‍വീര്‍ സിങ്, ശ്രുതി ഹാസന്‍., ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരെല്ലാം റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.

Also Read:ഭര്‍ത്താവിനെ സാരിത്തുമ്പില്‍ ആക്കിയോ; സ്വാസികയുടെ വീഡിയോ വൈറല്‍

എന്നാല്‍ തമിഴ് സൂപ്പര്‍താരം വിജയിക്ക് മാത്രം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കാരണം ഗോട്ട് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് റഷ്യയിലായിരുന്നു വിജയ്. അതിനാലാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്താന്‍ കഴിയാതിരുന്നത്.

വിജയ്ക്ക് പകരം ഭാര്യ സംഗീതയാണ് റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയത്. സംവിധായകന്‍ അറ്റ്‌ലിയാണ് ഐശ്വര്യയുടെ വിവാഹം ഗംഭീരമാക്കിയത്. എല്ലാ പരിപാടികള്‍ക്കും മുന്നിലുണ്ടായിരുന്നു അറ്റ്‌ലി. നേരത്തെ ശങ്കറിന്റെ അസോസിയേറ്റായി അറ്റ്‌ലി പ്രവര്‍ത്തിച്ചിരുന്നു.

Also Read:പിരിഞ്ഞിട്ടില്ല അനു തിരക്കിലാണ്; റോക്കിക്കൊപ്പം ഉള്ള നടിയുടെ വീഡിയോ വൈറല്‍

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. ക്രിക്കറ്റ് താരം രോഹിത് ദാമോദരനാണ് അറ്റ്‌ലിയുടെ ആദ്യ ഭര്‍ത്താവ്. പോക്‌സോ കേസില്‍ രോഹിത് അറസ്റ്റിലായതോടെ ഇവര്‍ വിവാഹമോചിതരാവുകയായിരുന്നു.

Advertisement