ന്യൂയോര്‍ക്കിലെ റോഡില്‍ നൃത്തം ചെയ്ത് റിമി ടോമി, നാട്ടില്‍ വല്ലോം ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നുവെന്ന് ആരാധകര്‍

139

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും എല്ലാം ആണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചു.

Advertisements

താന്‍ ഒരു ഗായിക മാത്രമല്ല മികച്ച അഭിനേതാവും അവതാരികയും എല്ലാം ആണെന്ന് തെളിയിച്ചു കഴിഞ്ഞു ഈ താരം. മാത്രമല്ല ഒന്നിലധികം ചാനലുകളില്‍ വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇത്രയധികം സ്‌ക്രീനില്‍ നിറഞ്ഞുനിന്ന മറ്റൊരു താരമുണ്ടോ എന്നതും സംശയമാണ്.

Also Read:ആഡംബരമായി ശങ്കറിന്റെ മകളുടെ വിവാഹ റിസപ്ഷന്‍, തിളങ്ങി മോഹന്‍ലാലും സംഗീത വിജയിയും, പങ്കെടുക്കാനെത്തിയത് നിരവധി താരങ്ങള്‍

വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും പതറാതെ പിടിച്ചു നിന്നിട്ടുണ്ട് റിമി. തന്റെ വിവാഹമോചനത്തിനു ശേഷം ശക്തമായി തിരിച്ചുവരവാണ് റിമി ടോമി നടത്തിയത്. നിശ്ചയ ദാര്‍ഢ്യം ഉണ്ടെങ്കില്‍ എന്തും മാറ്റി മറിക്കാന്‍ കഴിയുമെന്ന് തെളിയിച്ചയാളാണ് റിമി.

സ്റ്റേജ് പരിപാടികളില്‍ വൈബ് പിടിച്ച് നൃത്തം ചെയ്യാന്‍ റിമിയെ കഴിഞ്ഞിട്ടേ മറ്റൊരാളുള്ളൂ. ഇപ്പോഴിതാ ന്യൂയോര്‍ക്കിലെ റോഡില്‍ നിന്നും ഡാന്‍സ് കളിക്കുന്ന റിമിയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. യിമ്മി യിമ്മി എന്ന ട്രെന്‍ഡിങ് റീല്‍സില്‍ ചുവടുവെക്കുകയായിരുന്നു താരം.

Also Read:കുറച്ചത് 40 കിലോ; ബിഗ് ബോസ് താരത്തിന്റെ പഴയ ലുക്ക് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. അവിടെ കിടന്ന് ഡാന്‍സ് ചെയ്തിട്ടും ആരും മൈന്‍ഡ് പോലും ചെയ്യുന്നില്ലെന്നും നാട്ടിലെങ്ങാനുമായിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതിയെന്ന് ഒരാള്‍ കമന്റ് ചെയ്തു.

Advertisement