ബിഗ് ബോസ് കാണാറില്ല, ഷോ ആസ്വദിക്കാന്‍ കഴിയുന്നില്ല, അരോചകമായി തോന്നുന്നുവെന്ന് അഖില്‍ മാരാര്‍

79

ബിഗ് ബോസ് മലയാളം സീസണ്‍ 6 വിജയകരമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ അതിനിടെ ഒത്തിരി വിമര്‍ശനങ്ങളും വിവാദങ്ങളും ബിഗ് ബോസിനെതിരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍.

Advertisements

ബിഗ് ബോസ് സീസണ്‍ അഞ്ചിലെ വിജയിയായിരുന്നു അഖില്‍ മാരാര്‍. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഖില്‍ മാരാറിന്റെ വിജയം പ്രേക്ഷകരൊന്നടങ്കം ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഭവത്തിലാണ് അഖിലിന്റെ പ്രതികരണം.

Also Read:ആഡംബരമായി ശങ്കറിന്റെ മകളുടെ വിവാഹ റിസപ്ഷന്‍, തിളങ്ങി മോഹന്‍ലാലും സംഗീത വിജയിയും, പങ്കെടുക്കാനെത്തിയത് നിരവധി താരങ്ങള്‍

താന്‍ ബിഗ് ബോസ് സീസണ്‍ 6 കാണാറില്ല. തനിക്ക് ഷോ ഇപ്പോള്‍ അരോചകമായി അനുഭവപ്പെട്ടുവെന്നും അഖില്‍ മാരാര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനിടെ താന്‍ ഏറ്റവും കേട്ട ചോദ്യമാണ് ഷോ കാണാറില്ലേ എന്ന് എന്നും അഖില്‍ പറയുന്നു.

തനിക്ക് ഷോ ആസ്വദിക്കാന്‍ കഴിയുന്നില്ല. മാത്രമല്ല, തനിക്ക് അരോചകമായി അനുഭവപ്പെട്ടുവെന്നും തന്റെ മാത്രം അനുഭവമാണിതെന്നും മറ്റുള്ളവര്‍ക്ക് അങ്ങനെയാവണമെന്നില്ലെന്നും ബിഗ് ബോസിനെതിരെ കേസുകൊടുത്ത ആള്് നാട് നന്നാക്കാണ് ഉ്‌ദ്ദേശിക്കുന്നതെങ്കില്‍ ബിഗ് ബോസ് മാത്രം നിരോധിച്ചാല്‍ മതിയോ എന്നും അഖില്‍ ചോദിക്കുന്നു.

നമുക്കിടയില്‍ എത്രയോ മോശം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അത് ആരെങ്കിലും നിരോധിക്കാന്‍ പറയുമോ എന്നും കാശുവാങ്ങി എത്രയോ മോശം ജഡ്ജിമാര്‍ വിധി പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് നീതിന്യായ വ്യവസ്ഥ പൂര്‍ണമായും നിരോധിക്കണോ എന്നും അഖില്‍ ചോദിക്കുന്നു.

Advertisement