കിന്നാരത്തുമ്പികള്‍ വീണ്ടും കണ്ടു, എ ഫിലിമുകളൊന്നും ഇഷ്ടമല്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷക്കീല

184

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മാദക റാണിയായിരുന്നു ഷക്കീല. ഷക്കീലയുടെ പടം സൂപ്പര്‍ താരങ്ങള്‍ക്ക് വരെ തലവേദനയായി മാറിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷെ വിചാരിക്കുന്നത്ര സുഖകരമായിരുന്നില്ല അവരുടെ ജീവിതം.

Advertisements

ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് അകന്ന് ചെന്നൈയില്‍ താമസിച്ച് വരികയാണ്. ഇപ്പോഴിതാ താന്‍ ്അഭിനയിച്ച സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഷക്കീല. തന്റെ സിനിമകളൊന്നും താന്‍ കാണാറില്ലെന്ന് ഷക്കീല പറഞ്ഞു.

Also Read: ഇനി എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടാകുമോ എന്നറിയില്ല, അവള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു, സുബിയുടെ വിയോഗത്തിന്റെ വേദനയില്‍ രാഹുല്‍ പറയുന്നു

ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കിന്നാരത്തുമ്പികള്‍ മാത്രമേ താന്‍ പിന്നീട് കണ്ടിട്ടുള്ളൂവെന്നും അതും ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും തനിക്ക് സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഷക്കീല പറഞ്ഞു.

മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് താന്‍. അദ്ദേഹം നായകനായ ഛോട്ടാമുംബൈ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചത് ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നുവെന്നും എ ഫിലുമുകളൊന്നും തനിക്ക് ഇഷ്ടമില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

Also Read: ഒടുവില്‍ കാത്തിരുന്ന വാര്‍ത്തയെത്തി, ചിമ്പുവിന് വിവാഹം, വധു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടി, വെളിപ്പെടുത്തലുമായി താരം

ഒരു സിനിമയിലും തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചെയ്ത കഥാപാത്രങ്ങളോടൊന്നും തനിക്ക് ഇഷ്ടം തോന്നിയിട്ടില്ലെന്നും അന്ന് താന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്കെല്ലാം തനിക്ക് നല്ല കാശ് കിട്ടിയിട്ടുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

Advertisement