Home Entertainment Celebrities

സിനിമയില്‍ അവസരം കുറയുന്നു, എന്റെ കഴിവ് പുറത്തെടുക്കാനുള്ള കഥാപാത്രങ്ങളൊന്നും ലഭിക്കുന്നില്ല, തുറന്നുപറഞ്ഞ് പ്രിയങ്ക അനൂപ്

139

വര്‍ഷങ്ങളായി മലയാള സിനിമയില്‍ അറിയപ്പെടുന്ന താരമാണ് പ്രിയങ്ക അനൂപ്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്ക ഏറെ സുപരിചിതയാണ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയില്‍ തന്റേതായ സ്ഥാനം നേടിടെയുത്ത പ്രിയങ്കയ്ക്ക് ധാരാളം ആരാധകരുണ്ട്.

Advertisements

ഇപ്പോഴിതാ താന്‍ അബിനയിച്ച സിനിമകളെ കുറിച്ചും ന്യൂജെന്‍ സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് പ്രിയങ്ക. താന്‍ അഭിനയിക്കാത്ത സിനിമകളുടേത് വരെ പ്രൊമോഷന് പോയിട്ടുണ്ടെന്നും ഇപ്പോഴുള്ളതെല്ലാം ന്യൂജെനറേഷന്‍ സിനിമകളാണെന്നും പ്രിയങ്ക പറയുന്നു.

Also Read: കിന്നാരത്തുമ്പികള്‍ വീണ്ടും കണ്ടു, എ ഫിലിമുകളൊന്നും ഇഷ്ടമല്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷക്കീല

ഇപ്പോഴുള്ള സിനിമകളിലെല്ലാം ഒരു നായിക മാത്രമേ ഉണ്ടാവുന്നുള്ളൂ. അമ്മ, പെങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയ ക്യാരക്ടറുകളെല്ലാം കുറവാണെന്നും ഇതെല്ലാം സഹനടിമാരായി അഭിനയിക്കുന്ന തങ്ങളെ പോലുള്ളവരെയാണ് ബാധിച്ചിരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

തന്റെ കഴിവ് പുറത്തെടുക്കാന്‍ മാത്രമുള്ള ക്യാരക്ടറുകളൊന്നും ഇപ്പോഴത്തെ സിനിമയില്‍ കിട്ടിയിട്ടില്ലെന്നും ഓരോ വര്‍ഷം കഴിയുന്തോറും നല്ല സമയങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും തനിക്ക് വയസ്സായി എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രിയങ്ക പറയുന്നു.

Also Read: ഇനി എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടാകുമോ എന്നറിയില്ല, അവള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു, സുബിയുടെ വിയോഗത്തിന്റെ വേദനയില്‍ രാഹുല്‍ പറയുന്നു

തന്നെ സ്‌ക്രീനില്‍ കണ്ടുള്ള പരിചയം കൊണ്ട് പലരും സെല്‍ഫി എടുക്കാന്‍ വരാറുണ്ട്. ഞാന്‍ വളരെ സന്തോഷത്തോടെയാണ് അതെല്ലാം സ്വീകരിക്കുന്നതെന്നും തന്നോടുള്ള സ്‌നേഹം കൊണ്ടല്ലേ അവര്‍ വരുന്നതെന്നും അവരോടും തനിക്ക് സ്‌നേഹമാണെന്നും പ്രിയങ്ക പറയുന്നു.

Advertisement