ഒടുവില്‍ കാത്തിരുന്ന വാര്‍ത്തയെത്തി, ചിമ്പുവിന് വിവാഹം, വധു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടി, വെളിപ്പെടുത്തലുമായി താരം

979

നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ പാതപിന്തുടര്‍ന്ന് സിനിമാ ലോകത്തിലേയ്ക്ക് എത്തിയ നടനാണ് സിലംബരസന്‍ എന്നറിയപ്പെടുന്ന പ്രേക്ഷകരുടെ സ്വന്തം ചിമ്പു. ആദ്യചിത്രങ്ങള്‍ അത്ര വിജയം സമ്മാനിച്ചില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങള്‍ താരത്തെ കൂടുതല്‍ ജനപ്രിയനാക്കി. ബാലതാരമായ സിനിമയിലെത്തിയ ചിമ്പു ആദ്യമായി നായകനാവുന്നത് 2002 ല്‍ പുറത്തിറങ്ങിയ കാതല്‍ അഴിവതില്ലെ എന്ന ചിത്രത്തിലാണ്.

ചിത്രത്തിന്റെ നിര്‍മ്മാണം വഹിച്ചത് നടന്റെ പിതാവ് ടി രാജേന്ദര്‍ സംവിധായകനും അമ്മ ഉഷയുമായിരുന്നു. ഈ ചിത്രം വിജയവും കൈവരിച്ചു. പിന്നീട് നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു കുതിപ്പായിരുന്നു. 2003 ല്‍ ദം എന്ന സിനിമയില്‍ നടന്‍ അഭിനയിച്ചു. ശേഷം, 2004 ല്‍ തുടരെ മൂന്ന് റിലീസുകളാണ് നടനുണ്ടായത്. കുത്ത്, കോവില്‍, മന്‍മദന്‍ എന്നീ സിനിമകള്‍ ആയിരുന്നു അത്. ഇതില്‍ മന്‍മദന്‍ എന്ന ചിത്രമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഓളം സൃഷ്ടിച്ചത്.

Advertisements

2006 ല്‍ പുറത്തിറങ്ങിയ വല്ലവന്‍ എന്ന സിനിമയും നടന്റെ സിനിമാ ജീവിതത്തില്‍ ബ്രേക്ക് ത്രൂവായി. നടി നയന്‍താരയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. കൂടാതെ, പിന്നീട് ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷയായിരുന്നു ചിത്രത്തില്‍ നായികയായത്. ശേഷമുള്ള പല ചിത്രങ്ങളും നടന് സമ്മാനിച്ചത് നിരാശയായിരുന്നു. പിന്നീട് 2018ലാണ് നടന്‍ വീണ്ടും ഞെട്ടിക്കാന്‍ എത്തിയത്.

Also Read: ഒരു സൂര്യനും ഈ കുട്ടികളുടെ ആവേശം തടയാന്‍ കഴിയില്ല, മക്കളുടെ ചിത്രം പങ്കുവെച്ച് ഐശ്വര്യ രജനികാന്ത്, വൈറല്‍

പിന്നീട്, 2021 ല്‍ ഈശ്വരന്‍ എന്ന സിനിമയിലൂടെ വന്‍ മേക്ക് ഓവര്‍ നടത്തി താരം ആരാധകരെ ഞെട്ടിച്ചു. ശേഷം എത്തിയതായിരുന്നു മാന്നാട് എന്ന ചിത്രം. ടൈംലൂപ്പ് പ്രമേയമായി എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് നേടികൊടുത്തത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷന്‍ വര്‍ക്കുകളിലാണ് നടന്‍. വെന്ദു തനിന്ദത് കാടു എന്ന ചിത്രമാണ് അണിയറയില്‍ റിലീസിനായി കാത്തുകിടക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ ഇടക്കിടെ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി ചിമ്പുവിന്റെ വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

Also Read: ആ പ്രമുഖ യുവനടന്റെ വിവാഹ ബന്ധം തകരാൻ കാരണം താൻ ആണെന്ന് പറഞ്ഞു നടന്നവർക്ക് നിത്യ മേനോൻ കൊടുത്ത് മറുപടി കേട്ടോ

എന്നാല്‍ ഈ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിമ്പുവിന്റെ മാനേജര്‍. ഇതിന് പിന്നാലെ ചിമ്പുവും രംഗത്തെത്തി. ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്തതങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും ഇരുവരും പറഞ്ഞു.

ഇത്തരം സ്വകാര്യ വിഷയങ്ങളില്‍ സ്ഥിരീകരണം നടത്തിയതിന് ശേഷമേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ. മാധ്യമസുഹൃത്തുക്കളോട് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഇത്തരത്തിലുള്ള സത്യമല്ലാത്ത വാര്‍ത്തകള്‍ ദയവുചെയ്ത് കൊടുക്കരുതെന്നും ചിമ്പുവും മനേജറും പറയുന്നു.

Advertisement