ആ പ്രമുഖ യുവനടന്റെ വിവാഹ ബന്ധം തകരാൻ കാരണം താൻ ആണെന്ന് പറഞ്ഞു നടന്നവർക്ക് നിത്യ മേനോൻ കൊടുത്ത് മറുപടി കേട്ടോ

1177

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് നിത്യ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ മേനോൻ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് നിത്യ.

1998ൽ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് നിത്യ. ബാലതാരമായാണ് താരം ആദ്യം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് സേവനം എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു. 2008 ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തുന്നത്.

Advertisements

നല്ലൊരു ഗായിക കൂടിയാണ് താരം. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ നേടി എടുത്തിട്ടുള്ള നിത്യ നിരന്തരം വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. അതേ സമയം അനാവശ്യ ഗോസിപ്പുകൾ തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്ന് നടി മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Also Read
മാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോ

തെലുങ്കിലെ പ്രമുഖ യുവ നടന്റെ വിവാഹ മോചനത്തിന് പിന്നിൽ നടി നിത്യ ആണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ആ പ്രണയത്തിലെ സത്യാവസ്ഥ ആയിരുന്നു നടി വെളിപ്പെടുത്തിയത്. ഗോസിപ്പുകളോട് ഒരിക്കലും താൻ പ്രതികരിക്കാറ് ഇല്ല. എന്നാൽ അവ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ട്.

മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമഫലം കിട്ടും. ആദ്യ പ്രണയത്തിൽ ഞാൻ വളരെ സീരിയസ്സ് ആയിരുന്നു. പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു.
ആ പ്രണയത്തിനു ശേഷം പിന്നീട് അത്തരം ഒരു ബന്ധം ഉണ്ടായി.

തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാൻ താനാണു കാരണമെന്ന തരത്തിൽ പ്രചരണമുണ്ടായത് ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങൾ ആയിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും.

പിന്നെ ആ പ്രേമം സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കാം, അത്രമാത്രം എന്നുമായിരുന്നു നിത്യ മേനോൻ വ്യക്തമാക്കിയത്.

മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ആരാധകരുടെ തന്നെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ വലിയ ഒരു ആരാധകവൃന്ദത്തെ തന്നെ നടി സ്വന്തമാക്കിയിട്ടുണ്ട്. ബാലതാരമായി 1988ലാണ് നിത്യ സിനിമയിൽ ചുവടുവെപ്പ് നടത്തുന്നത്.

ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കന്നഡ ചിത്രം 7ഓ ക്ലോക്കിൽ അഭിനയിച്ചു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെ ആയിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങി. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.

Also Read
രണ്ടാനച്ഛന്റെ പീ ഡ നത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പല മാർഗങ്ങൾ സ്വീകരിച്ച നിധി, നടി അമൃത പ്രകാശിന്റെ ജീവിതം ഞെട്ടിക്കുന്നത്

Advertisement