സൽമാൻ കാരണം അന്ന് ഐശ്വര്യക്ക് നഷ്ടപ്പെട്ടത് ഹിറ്റ് ചിത്രം; കൂടെ ഷാരുഖുമായുള്ള സൗഹൃദവും

311

ഖാൻ മാർ അടക്കി വാഴുന്ന ഇടമാണ് ബോളിവുഡ്. അതിൽ രണ്ട് പേരാണ് ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലെത്തി പിന്നീട് സൂപ്പർതാരങ്ങളായി വാഴ്ത്തപ്പെട്ട ഷാരൂഖ് ഖാനും, സൽമാൻ ഖാനും. ഇപ്പോഴും സുഹൃത്തുക്കളായ രണ്ട് പേർക്കിടയിൽ വലിയ പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. വർഷങ്ങളോളം മിണ്ടാതെ നടക്കുന്ന തലത്തിലേക്കായിരുന്ന ഇവരുടെ പിണക്കം നീണ്ടത്.

ഇപ്പോഴിതാ വർഷങ്ങൾ നീണ്ട പിണക്കത്തിലേക്ക് ഇവരെ നയിച്ച ഒരു സുപ്രധാന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിശ്വ സുന്ദരി ഐശ്വര്യ റായിയുടെ പേരിൽ സൽമാനും ഷാരൂഖും തമ്മിലാണ് അകലം ഉണ്ടായത്. അന്ന് സൽമാന്റെ കാമുകിയായ ഐശ്വര്യയോടുള്ള പൊസസ്സീവ്നെസാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്.

Advertisements

Also Read
രണ്ടാനച്ഛന്റെ പീ ഡ നത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പല മാർഗങ്ങൾ സ്വീകരിച്ച നിധി, നടി അമൃത പ്രകാശിന്റെ ജീവിതം ഞെട്ടിക്കുന്നത്

ലോകസുന്ദരിയായ ഐശ്വര്യറായ് വളരെ പെട്ടെന്ന് തന്നെ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇതിനിടിയിൽ താരം സൽമാൻ ഖാനുമായി പ്രണയത്തിലായി. ഇതിനിടയിലാണ് ഷാരുഖ്-ഐശ്വര്യ കൂട്ടുക്കെട്ടിൽ വമ്പൻ ഹിറ്റ് ചിത്രങ്ങൾ പിറക്കുന്നത്. ഇതി പക്ഷെ സൽമാന്റെ ഉള്ളിലെ പോസസ്സീവ്‌നെസ്സിനെ ഉണർത്തി. ഷാരുഖ് ഖാനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഐശ്വര്യ റായിയ്ക്ക് ‘ചൽദേ ചൽദേ’ എന്ന സിനിമയിൽ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. പക്ഷെ സൽമാന്റെ നിർദ്ദേശ പ്രകാരം ഐശ്വര്യ പിന്മാറി പകരം നടി റാണി മുഖർജിയാണ് അതിൽ അഭിനയിച്ചത്.

റിലീസ് ചെയ്തപ്പോൾ സിനിമ വലിയ ഹിറ്റായി. ഇതിനെ തുടർന്ന് സൽമാനും, ഐശ്വര്യയും വഴക്കുണ്ടാവുകയും ചെയ്തു. അങ്ങനെ ഐശ്വര്യയ്ക്ക് കാമുകൻ കാരണം നല്ലൊരു സൗഹൃദവും ഒരു ഹിറ്റ് സിനിമയുമാണ് അന്ന് നഷ്ടപ്പെട്ടത്. പിന്നീട് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ രസകരമായ മറുപടി പറഞ്ഞാണ് ഷാരൂഖ് രക്ഷപ്പെട്ടത്. ഇടയ്ക്ക് സൽമാനുമായി അകലം ഉണ്ടായിരുന്നെങ്കിലും നിലവിൽ ഇരുവരും ആത്മാർഥ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.

Also Read
ആ കത്ത് കിട്ടിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം നില്ക്കാൻ ഞാൻ തീരുമാനിച്ചത്; അത് വെറുതെ ആയില്ല എന്ന് എനിക്കുറപ്പുണ്ട്; ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകളിൽ ഭാര്യ ബീന

അതേസമയം, നടി തന്നെ പല വേദികളിലും സൽമാന്റെ സ്വഭാവത്തെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊതുവേ ചൂടനാണ്് സൽമാൻ ഖാൻ. അതിൽ സ്നേഹവും പൊസസ്സീവ്നെസ് കൂടി ചേരുമ്പോൾ കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ വരും. ഇത്തരത്തിൽ ഐശ്വര്യയുമായി വഴക്ക് കൂടിയതാണ് ആ ബന്ധം തകർന്നടിയാൻ കാരണമായതെന്നാണ് ഐശ്വര്യ അന്ന് പറഞ്ഞത്.

Advertisement