Home Entertainment Celebrities

ഒരു സൂര്യനും ഈ കുട്ടികളുടെ ആവേശം തടയാന്‍ കഴിയില്ല, മക്കളുടെ ചിത്രം പങ്കുവെച്ച് ഐശ്വര്യ രജനികാന്ത്, വൈറല്‍

1226

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്ത് തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യ തന്റെ മക്കളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ വീക്കെന്‍ഡ് സന്തോഷത്തോടെ ആഷോഷിച്ചതിന്റെ ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മക്കളായ ലിംഗയുടെയും യാത്രയുടെയും കായികദിനത്തില്‍ പങ്കെടുത്തതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Also Read: ആ പ്രമുഖ യുവനടന്റെ വിവാഹ ബന്ധം തകരാൻ കാരണം താൻ ആണെന്ന് പറഞ്ഞു നടന്നവർക്ക് നിത്യ മേനോൻ കൊടുത്ത് മറുപടി കേട്ടോ

ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളില്‍ ഒരെണ്ണം തന്റെ മൂത്തമകന്‍ യാത്രയുടെ റേസിലെ വിജയനിമിഷത്തിന്റേതായിരുന്നു. മറ്റേതില്‍ ഐശ്വര്യയുടെയും അമ്മ ലത രജനികാന്തിന്റേതുമായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

ഒരു സൂര്യനും ഈ കുട്ടികളുടെ സ്‌പോര്‍ട്‌സ് സ്പിരിറ്റിന്റെ ആവേശം തടയാന്‍ കഴിയില്ലെന്നും രാവിലെ സൂര്യപ്രകാശത്തില്‍ അവര്‍ കറുത്തുവെന്നും താന്‍ മക്കളെ നോക്കി പുഞ്ചിരിച്ചുവെന്നും ഐശ്വര്യ കുറിച്ചു.

Also Read; സൽമാൻ കാരണം അന്ന് ഐശ്വര്യക്ക് നഷ്ടപ്പെട്ടത് ഹിറ്റ് ചിത്രം; കൂടെ ഷാരുഖുമായുള്ള സൗഹൃദവും

പലപ്പോഴും ഐശ്വര്യ രജനികാന്ത് തന്റെ മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങളെല്ലാം വൈറലാവുന്നത്.

Advertisement