Home Entertainment Celebrities

ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല; അവന് വേണ്ടി പലതും ത്യജിക്കേണ്ടി വന്നു; കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂവെന്ന് നടി ശ്രീലക്ഷ്മി

781

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയയായ നായികയായിരുന്നു ശ്രീലക്ഷ്മി. മമ്മൂട്ടിയുടെ ലോഹിതദാസ് ചിത്രം ഭൂതക്കണ്ണാടി, മോഹൻലാലിന്റെ ഗുരു, രാജസേൻ ജയറാം ചിത്രം ദി കാർ ഉൾപ്പടെ ഒരു പിടി മികച്ച സിനിമകളിൽ ശ്രീലക്ഷ്മി വേഷമിട്ടിരുന്നു.

മികച്ച ഒരു നർത്തകി കൂടി ആയിരുന്നു ശ്രീലക്ഷ്മി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ഇടക്കാലത്ത് അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നിരുന്നു. വർഷങ്ങൾക്കുള്ളിൽ തിരിച്ച് വരികയും ചെയ്തിരുന്നു.

Advertisements

സിനിമയ്ക്ക് ഒപ്പം തന്നെ സീരിയൽ രംഗത്തും ഏറെ സജീവമാണ് ശ്രീലക്ഷ്മി ഇപ്പോൾ. നർത്തകി കൂടിയായ ശ്രീലക്ഷ്മി ദുബായിയിലും തിരുവനന്തപുരത്തും ഡാൻസ് സ്‌കൂൾ നടത്തിവരികയാണ്. ഇപ്പോഴിതാ വിവാഹജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് താരം.

ALSO READ- ഒരുപാട് സർജറികൾ ചെയ്ത് ശരീരം മാറ്റുന്നു, എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയും; ഹൻസികയുടെ ചിത്രത്തെ അ വ ഹേ ളിച്ച് കമന്റ്, മറുപടി വൈറൽ!

പ്രണയവിവാഹമായിരുന്നുവെന്നും വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ ഓടിപ്പോയി വിവാഹം ചെയ്യുകയായിരുന്നുവെന്നും താരം പറയുന്നു. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹദിവസം തന്നെയായിരുന്നു തങ്ങളുടെ ഒളിച്ചോട്ട വിവാഹമെന്നും അതിനാൽ വാർത്തകളിലൊന്നും വന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

വിവാഹശേഷം സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചപ്പോഴാണ് മക്കൾ ജനിച്ചത്. പിന്നീട് 12 വർഷം അവർക്കായി മാറ്റി വെയ്ക്കേണ്ടി വന്നുവെന്നും മകൻ ഒരു സ്പെഷ്യൽ ചൈൽഡ് ആയതുകൊണ്ട് അവനുവേണ്ടി കുറേ ചികിത്സയ്ക്കൊക്കെ പോകേണ്ടി വന്നുവെന്നും താരം കൂട്ടിച്ചേർത്തു. മൂത്ത മകൻ വലുതായപ്പോൾ ഇനി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു, അപ്പോഴാണ് രണ്ടാമത്തെ മകന്റെ ജനനം. അവൻ ഒരു സ്‌പെഷ്യൽ ചൈൽഡ് ആണ്. പത്തു പന്ത്രണ്ടു വർഷം അവന് വേണ്ടി മാറ്റി വെക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും ഒക്കെ ഞാൻ തുടരുന്നുണ്ടായിരുന്നു. പിന്നീട് മകന്റെ ചികിത്സയ്ക്കായി നാട്ടിൽ വന്ന് സെറ്റിൽ ആയി എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.

ALSO READ- പ്രസവശേഷം 30 കിലോ കുറച്ചു! വെയ്റ്റ് ലോസ് യാത്ര പരിചയപ്പെടുത്തി പാർവതി ആർ കൃഷ്ണ; സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകരും

പലപ്പോഴും മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോൾ മാനസികമായി തകർന്ന് പോകും. പക്ഷെ അപ്പോഴെല്ലാം അഭിനയ രംഗം എനിക്ക് ഒരു വലിയ ആശ്വാസമാണ്. ജീവിതത്തിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാൻ നടക്കുന്നു എന്ന് പറഞ്ഞവരുണ്ട്. പക്ഷെ അതൊന്നും ഞാൻ ഗൗനിക്കുന്നില്ലെന്നും ശ്രീലക്ഷ്മി പറയുകയാണ്.

‘എന്റെ ഉത്തരവാദിത്തങ്ങൾ തീർത്തിട്ടാണ് ഞാൻ അഭിനയിക്കാൻ പോകുന്നത്, ഒരിക്കലും ഞാൻ എന്റെ മക്കളെ തനിച്ചാക്കിയിട്ടില്ല’- താരത്തിന്റെ വാക്കുകൾ ഇങ്ങനെ. എനിക്ക് ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല. അവൻ വന്നപ്പോൾ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ. ഇപ്പോൾ അവന് 19 വയസായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം. എന്റെ ശ്വാസം നിലച്ചാൽ അവനെ ആരുനോക്കുമെന്ന് ചിന്തിക്കാറുണ്ട്. എനിക്ക് മക്കൾ കഴിഞ്ഞേ എന്തും ഉള്ളൂവെന്നും ശ്രീലക്ഷ്മി തുറന്നുപറഞ്ഞു.

Advertisement