Home Entertainment Celebrities

ആദ്യ അപകടം കഴിഞ്ഞതിന് പിന്നാലെ സുഹൃത്തുമായി വഴക്ക്, കണ്ണിന് പരിക്ക് പറ്റി കാഴ്ച നഷ്ടപ്പെട്ടുവെന്ന് വരെ കരുതി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ പറയുന്നു

252
neha| bignewslive

ഇന്ന് മോഡലിങ് രംഗത്ത് അറിയപ്പെടുന്ന താരമാണ് നേഹ. തന്റേതായ വ്യക്തമുദ്ര മോഡലിങ് രംഗത്ത് പതിപ്പിച്ച നേഹ കുട്ടിക്കാലം മുതലേ തന്നെ ഒരു മോഡല്‍ ആവണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ ആഗ്രഹം സാധിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ എല്ലാറ്റിനേയും താന്‍ മറികടന്ന് സ്വപ്‌നസാക്ഷാത്കാരത്തിനായി പ്രയത്‌നിച്ചുവെന്നും നേഹ പറയുന്നു.

Also Read: ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല; അവന് വേണ്ടി പലതും ത്യജിക്കേണ്ടി വന്നു; കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂവെന്ന് നടി ശ്രീലക്ഷ്മി

തന്റെ ഫാമിലിയില്‍ നിന്നും തന്റെ താത്്പര്യത്തിന് സപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. അവര്‍ക്ക് താന്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നായിരുന്നു ആഗ്രഹമെന്നും അവരുടെ ആഗ്രഹംപോലെ തന്നെ താന്‍ പഠിച്ച് ജോലി നേടിയെന്നും അതിന് ശേഷമാണ് മോഡലിങിലേക്ക് എത്തിയതെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

ചില സ്വപ്‌നങ്ങള്‍ നമ്മള്‍ മറന്നാലും അത് എന്നെങ്കിലും ഒരിക്കല്‍ നമ്മെ തേടിയെത്തും. എന്നു പറയുന്നത് പോലെയാണ് താന്‍ മോഡലിങിലേക്ക് എത്തിയതെന്നും തന്റെ വലിയൊരു ആഗ്രഹമാണ് സാധിച്ചതെന്നും നേഹ പറഞ്ഞു.

മോഡലിങില്‍ സജീവമാകാന്‍ ഒരുങ്ങുമ്പോഴായിരുന്നു തനിക്ക് അപകടം സംഭവിച്ചത്. ഡോക്ടര്‍ ഒരു സര്‍ജറി ഒക്കെ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ചികിത്സിച്ച് ഭേദമാക്കിയെന്നും വലിയൊരു ഇടവേളക്ക് ശേഷം മോഡലിങിലേക്ക് തിരിച്ചെത്തിയപ്പോള്‍ രണ്ടാമത്തെ അപകടം സംഭവിച്ചുവെന്നും നേഹ പറയുന്നു.

Also Read: പ്രസവശേഷം 30 കിലോ കുറച്ചു! വെയ്റ്റ് ലോസ് യാത്ര പരിചയപ്പെടുത്തി പാർവതി ആർ കൃഷ്ണ; സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകരും

സുഹൃത്തുമായി വഴക്കുണ്ടായിരുന്നു. അതിനിടെ കണ്ണിന് പരിക്ക് പറ്റി ര്കതം വന്നുവെന്നും കാഴ്ച നഷ്ടപ്പെട്ടു എന്നാണ് കരുതിയതെന്നും എന്നാല്‍ വലിയ ദുരന്തം ഒഴിവായി എന്നും കുറേക്കാലത്തിന് ശേഷം ഒരു ഫാഷന്‍ കമ്പനിയില്‍ ജോലി ചെയ്തതോടെയാണ് തനിക്ക് കരിയര്‍ ബ്രേക്ക് കിട്ടിയതെന്നും ഇന്ന് മോശം കമന്റുകള്‍ ഒത്തിരി വരുന്നുണ്ടെങ്കിലും താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

Advertisement