Home Entertainment Celebrities

യൂട്യൂബിന്റെ ഓഫീസില്‍ നിന്നും വീണ്ടും കോള്‍, ഇത്തവണ ക്ഷണം ബാംഗ്ലൂരിലേക്ക്, തേടിയെത്തിയ സൗഭാഗ്യത്തെ കുറിച്ച് ബിജുവും കുടുംബവും പറയുന്നു

3654

കേരളത്തിലെ യൂട്യൂബര്‍മാരില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറാണ് കെഎല്‍ ബ്രോ ബിജു റിത്ത്വിക്. ബിജുവും കുടുംബവും ഇന്ന് മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതരാണ്.

Advertisements

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇവര്‍ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. ഒത്തിരി പരിമിതികളുണ്ടായിട്ടും യൂട്യൂബ് ചാനലിലൂടെ ഇവര്‍ നേടിയ വിജയം മറ്റ് യൂട്യൂബേഴ്‌സിനെല്ലാം ഒരു മാതൃക തന്നെയാണ്.

Also Read: ആദ്യ അപകടം കഴിഞ്ഞതിന് പിന്നാലെ സുഹൃത്തുമായി വഴക്ക്, കണ്ണിന് പരിക്ക് പറ്റി കാഴ്ച നഷ്ടപ്പെട്ടുവെന്ന് വരെ കരുതി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ പറയുന്നു

ബിജുവിനും കുടുംബത്തിനും ആദ്യമൊക്കെ എട്ടായിരം രൂപയായിരുന്നു യൂട്യൂബില്‍ നിന്നും ലഭിച്ച ആദ്യ വരുമാനം. എന്നാല്‍ കഠിനപ്രയത്‌നത്തിലൂടെ ഇത് നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുകയായിരുന്നു അവര്‍.

ഇപ്പോഴിതാ യൂട്യൂബിന്റെ ഓഫീസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബിജുവിനെയും കുടുംബത്തെയും. ബാംഗ്ലൂരിലെ ഓഫീസില്‍ നിന്നാണ് കോള്‍ വന്നതെന്നും തങ്ങളെ ക്ഷണിച്ചതിന് ഒത്തിരി സന്തോഷമുണ്ടെന്നും മുമ്പും കോള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും ബിജു പറയുന്നു.

Also Read: ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല; അവന് വേണ്ടി പലതും ത്യജിക്കേണ്ടി വന്നു; കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂവെന്ന് നടി ശ്രീലക്ഷ്മി

ഇത്തവണയും പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അക്കാര്യം അവരെ അറിയിച്ചപ്പോള്‍ കൊച്ചിയില്‍ ഒരു പരിപാടി നടത്താമെന്നും അതിന് വരണമെന്നുംഅവര്‍ പറഞ്ഞുവെന്നും അതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നും ബിജു പറയുന്നു.

Advertisement