എന്റെ പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങള്‍, ബിഗ് ബോസില്‍ 85 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ റെനീഷയ്ക്ക് ആശംസകളുമായി ധന്യ

243

സിനിമാ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവ് ജോണും. ഇപ്പോള്‍ മിനീസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാണ് ഇരുവരും. സിനിമയിലൂടെ ആണ് ധന്യ മേരി വര്‍ഗിസ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

Advertisements

സ്വപ്നം കൊണ്ട് തുലാഭാരം എന്ന 2003 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. പിന്നീട് തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ ,നായകന്‍ എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗം ആവുകയായിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു താരം മിനിസ്‌ക്രീനില്‍ എത്തിയത്.

Also Read: യൂട്യൂബിന്റെ ഓഫീസില്‍ നിന്നും വീണ്ടും കോള്‍, ഇത്തവണ ക്ഷണം ബാംഗ്ലൂരിലേക്ക്, തേടിയെത്തിയ സൗഭാഗ്യത്തെ കുറിച്ച് ബിജുവും കുടുംബവും പറയുന്നു

ബിഗ് ബോസ് സീസണ്‍ 4ലെ ഒരു മികച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു ധന്യ. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തും ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയുമായ റെനീഷയ്ക്ക് ആശംസകള്‍ നേരുകയാണ് താരം. ഇരുവരും സീതകല്യാണം എന്ന സീരിയലില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയയിലൂടെയാണ് ധന്യ , റെനീഷയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ബിഗ് ബോസില്‍ 85 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് തന്റെ പ്രിയപ്പെട്ട അമ്മുവിന് ആഭിനന്ദനങ്ങളെന്നും ബിഗ് ബോസ് ഹൗസിലെ വരും ദിവസങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ധന്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Also Read: ആദ്യ അപകടം കഴിഞ്ഞതിന് പിന്നാലെ സുഹൃത്തുമായി വഴക്ക്, കണ്ണിന് പരിക്ക് പറ്റി കാഴ്ച നഷ്ടപ്പെട്ടുവെന്ന് വരെ കരുതി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ പറയുന്നു

റെനീഷയ്ക്ക് ഒപ്പമുള്ള ഒരു സെല്‍ഫിയും ധന്യ പങ്കുവെച്ചിട്ടുണ്ട്. ധന്യയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. റെനീഷയുടെ നിരവധി ഫാന്‍സാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Advertisement