വസ്ത്രധാരണത്തെ കുറിച്ചൊക്കെ പറഞ്ഞാല്‍ പ്രശ്‌നമില്ല, എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന കാര്യം അതാണ്, വെളിപ്പെടുത്തി ശാലിന്‍ സോയ

119

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളില്‍ ഒരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്.

Advertisements

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്‌ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.

Also Read: യൂട്യൂബിന്റെ ഓഫീസില്‍ നിന്നും വീണ്ടും കോള്‍, ഇത്തവണ ക്ഷണം ബാംഗ്ലൂരിലേക്ക്, തേടിയെത്തിയ സൗഭാഗ്യത്തെ കുറിച്ച് ബിജുവും കുടുംബവും പറയുന്നു

ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന്‍ ഇപ്പോള്‍. ഇപ്പോഴിതാ തവന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തിലൂടെ ശാലിന്‍.

താന്‍ സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവല്ല, മറ്റ് ആര്‍ട്ടിസ്റ്റുകളെ പോലെ എപ്പോഴും ലൈവ് ആയിരിക്കാന്‍ സാധിക്കാറില്ലെന്നും ഇപ്പോള്‍ മലയാള സിനിമയില്‍ ആക്ടീവല്ലെങ്കിലും തമിഴില്‍ കണ്ണകി എന്നൊരു സിനിമ ചെയ്തിട്ടുണ്ടെന്നും ശാലിന്‍ പറയുന്നു.

Also Read: ആദ്യ അപകടം കഴിഞ്ഞതിന് പിന്നാലെ സുഹൃത്തുമായി വഴക്ക്, കണ്ണിന് പരിക്ക് പറ്റി കാഴ്ച നഷ്ടപ്പെട്ടുവെന്ന് വരെ കരുതി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ പറയുന്നു

തന്റെ വസ്ത്രധാരണത്തെ കുറിച്ചോ മറ്റോ ഒന്നും തനിക്ക് സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ വരാറില്ല. ഏറ്റവും അടുത്ത ആള്‍്ക്കാര്‍ എടുത്തുതരുന്ന ചിത്രങ്ങളാണ് താന്‍ ഇന്‍സ്റ്റയില്‍ പങ്കുവെക്കുന്നതെന്നും പിന്നെ നെഗറ്റീവ് കമന്റുകളൊന്നും താന്‍ ശ്രദ്ധിക്കാറേയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്നെ ആദ്യമായി കണ്ടവരൊക്കെ താന്‍ ജാഡയാണെന്നാണ് പറയുന്നത്. പിന്നെ പരിചയപ്പെടുമ്പോള്‍ അത് മാറുമെന്നും ബോഡി ഷെയിമിങ് നടത്തുന്നതാണ് തന്നെ ഏറെ വേദനിപ്പിക്കുന്നതെന്നും തടിയെ കുറിച്ച് പറയുമ്പോള്‍ തനിക്ക് ഇന്‍സെക്യൂര്‍ ആയി തോന്നാറുണ്ടെന്നും താരം പറയുന്നു.

Advertisement