Home Entertainment Celebrities

ഒന്നാം വിവാഹം വന്‍പരാജയം, രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചത് മകന്‍, എല്ലാം മനസ്സിലാക്കുന്ന സ്മാര്‍ട്ട് കിഡാണ് അര്‍ഹാനെന്ന് ശ്രിന്ദ

552

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശ്രിന്ദ. നിരവധി സിനിമകളില്‍ ശ്രിന്ദ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 201 ല്‍ ആയിരുന്നു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സഹനടിയായിട്ടായിരുന്നു താരം സിനിമയിലെത്തിയത്.

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലായിരുന്നു താരം ആദ്യം അഭിനയിച്ചത്. ഇതിന് ശേഷം ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തു. ഇതില്‍ പലതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിവിന്‍ പോളി നായകനായി എത്തിയ 1984 ലെ നായിക ശ്രിന്ദയായിരുന്നു.

Advertisements

ഇതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറി. ഇൗ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം ഒത്തിരി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ശ്രിന്ദ.

Also Read: ,അവരാണ് പത്മാവതി എന്ന പേര് മാറ്റി മേനക എന്നാക്കിയത്, സിനിമയിലെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് മേനക

തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം തന്റെ മകന്‍ ഇപ്പോള്‍ ആറാം ക്ലാസ്സിലാണെന്നും നല്ല സ്മാര്‍ട്ട് കിഡ് ആണ് അര്‍ഹാനെന്നും ശ്രിന്ദ പറയുന്നു.

തന്റെ കൂടെ പഠിച്ചവരില്‍ പലരും പുറത്ത് പോയി സെറ്റില്‍ഡാണെന്നും സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താനും പുറത്ത് പഠിക്കാന്‍ പോി സെറ്റിലായേനെ എന്നും ഇന്ന് ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒത്തിരി നല്ല സുഹൃത്തുക്കളുണ്ടെന്നും ശ്രിന്ദ പറയുന്നു.

Also Read: ബാലേട്ടനിലെ പാവം അമ്മയായി ഹൃദയം കവര്‍ന്നു, പക്ഷെ സുധ നേരിട്ടത് ദുരന്തങ്ങള്‍ മാത്രം; ഭര്‍ത്താവും മകനും പണമില്ലാതയതോടെ ഉപേക്ഷിച്ചു; സിനിമാക്കഥയെ വെല്ലുന്ന ജീവിതം

താരത്തിന്റെ ആദ്യ വിവാഹം പരാജയമായിരുന്നു. ഈ ബന്ധത്തിലുള്ള മകനാണ് അര്‍ഹാന്‍. രണ്ടാമതായി ശ്രിന്ദ വിവാഹം ചെയ്തത് സംവിധായകന്‍ സിജു എസ് ബാവയെ ആണ്. രണ്ടാം വിവാഹത്തിന് തന്നെ മകനാണ് പിന്തുണച്ചെതെന്നും അവന്റെ ഭാവിക്കാണ് ഇപ്പോള്‍ താന്‍ പ്രാധാന്യം നല്‍കുന്നതെന്നും താരം പറയുന്നു.

Advertisement