ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ നമ്മുടെയും മറ്റുള്ളവരുടെയും സമാധാനം കളയും, നമ്മുടെ ജീവിതം ചെറിയൊരു യാത്രയാണെന്ന് ഓര്‍ക്കണം, വൈറലായി സുജിതയുടെ പോസ്റ്റ്, ആര്‍ക്കുള്ള മറുപടിയാണെന്ന് ആരാധകര്‍

49

നിരവധി ഹിറ്റ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സുജിത ധനുഷ്. അല്‍പ്പ സ്വല്‍പ്പം മീരാ ജാസ്മിന്റെ ഛായയുള്ള താരം തുടക്കം മുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായ ഹരിചന്ദനത്തില്‍ സുജിത അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാ പാത്രത്തെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ആരാധകന്റെ കണ്ണു നിറക്കുന്ന അഭിനയം ആയിരുന്നു സുജിത കാഴ്ച്ച വെച്ചത്.

Also Read:വേറിട്ടൊരു ഇഷ്ടം തോന്നി, പ്രണയം തുടങ്ങുന്നത് പത്താംവയസ്സില്‍, ചെലവും കുറവ്, എനിക്ക് ഭയങ്കര കംഫര്‍ട്ടബിളുമാണ്, മനസ്സുതുറന്ന് കനി കുസൃതി

അതേസമയം ഹരി ചന്ദനം എന്ന സീരിയലിനു ശേഷം സുജിത മലയാളം സീരിയലുകളില്‍ ഒന്നും കണ്ടിട്ടില്ല. ഇതിനുള്ള കാരണം പല തവണ ആരാധകര്‍ സുജിതയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ തെരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നിട്ടും ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ സുജിത മറുപടിയൊന്നും നല്‍കിയിരുന്നില്ല.

അടുത്തിടെയായിരുന്നു താരത്തിന്റെ സഹോദരന്‍ സൂര്യ കിരണ്‍ മരണപ്പെട്ടത്. സഹോദരന്‍ മരണപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സുജിത. ഒരു കഥ പോലെയായിരുന്നു സുജിതയുടെ പോസ്റ്റ്.

Also Read:അവന് ആരൊക്കെയോ ആയിരുന്നു ലാലേട്ടന്‍, ഒരു തവണയെങ്കിലും നേരില്‍ കാണിക്കണമെന്നുണ്ടായിരുന്നു, നടന്നില്ല, സെറിബ്രല്‍ പാല്‍സിയോടെ ജനിച്ച് മരണപ്പെട്ട സഹോദരനെ കുറിച്ച് വേദനയോടെ ശ്രുതി പറയുന്നു

കഥ പറഞ്ഞതിന് പിന്നാലെ സുജിത നമ്മളെല്ലാം ചെറിയ ഒരു ദൂരത്തില്‍ യാത്ര ചെയ്യുന്നവരാണെന്നും നമ്മുടെയൊക്കെ യാത്ര എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അതിന്റെയിടയില്‍ ചെറിയ ദേഷ്യത്തിന്റെ പേരില്‍ പറയുന്ന് വാക്കുകള്‍ നമ്മുടെയും കേള്‍ക്കുന്നവരുടെയും സമാധാനം കളയുമെന്നും പറയുന്നു.

ആ വാക്കുകള്‍ പറയുന്നതുകൊണ്ട് മറ്റ് ഉപകാരങ്ങളൊന്നുമില്ല. നമ്മളും ഈ ചെറിയ യാത്രയില്‍ ഉള്ളവരാണെന്ന് ഓര്‍ക്കണമെന്നും സുജിത പറയുന്നു. അതേസമയം, ആരെ ഉദ്ദേശിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതെന്ന് സുജിത പറഞ്ഞിട്ടില്ല.

Advertisement