ആദ്യമായി പ്രൊപ്പോസ് ചെയ്തപ്പോള്‍ തരിണി ഒന്നും പറഞ്ഞില്ല, യെസ് പറഞ്ഞത് വിവാഹനിശ്ചയ ദിവസം, കാളിദാസ് ജയറാം പറയുന്നു

38

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യന്‍ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

Advertisements

തമിഴില്‍ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു. ഇതിനിടെ താരം പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമായിരുന്നു.

Also Read:വേറിട്ടൊരു ഇഷ്ടം തോന്നി, പ്രണയം തുടങ്ങുന്നത് പത്താംവയസ്സില്‍, ചെലവും കുറവ്, എനിക്ക് ഭയങ്കര കംഫര്‍ട്ടബിളുമാണ്, മനസ്സുതുറന്ന് കനി കുസൃതി

മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്‍രെ പ്രണയിനി. വിശേഷ ദിവസങ്ങളില്‍ ജയറാമിന്റെ വീട്ടിലേക്ക് തരിണി എത്താറുണ്ട്. ഒന്നിച്ചുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞത്.

ഇപ്പോഴിതാ ഇരുവരുടെയും ഒരു അഭിമുഖമാണ് വൈറലാവുന്നത്. തങ്ങള്‍ മസനഗുഡിയിലേക്ക് യാത്ര പോയ സമയത്ത് കാടിനടുത്ത് വെച്ചായിരുന്നു പ്രൊപ്പോസ് ചെയ്തതെന്നും അപ്പോള്‍ ഒരു ആനയുടെ സൗണ്ട് കേട്ടപ്പോള്‍ പേടിച്ചോടിയെന്നും യെസ് എന്നോ നോ എന്നോ പറയാന്‍ പറ്റിയില്ലെന്നും തരിണി പറയുന്നു.

Also Read:അവന് ആരൊക്കെയോ ആയിരുന്നു ലാലേട്ടന്‍, ഒരു തവണയെങ്കിലും നേരില്‍ കാണിക്കണമെന്നുണ്ടായിരുന്നു, നടന്നില്ല, സെറിബ്രല്‍ പാല്‍സിയോടെ ജനിച്ച് മരണപ്പെട്ട സഹോദരനെ കുറിച്ച് വേദനയോടെ ശ്രുതി പറയുന്നു

ആനയുടെ സൗണ്ട് കേട്ടപ്പോള്‍ ജീവന്‍ വേണോ അതോ യെസ് പറയണോ എന്ന ചിന്ത വന്നുവെന്നും അതുകൊണ്ടാണ് ഓടിയതെന്നും തരിണി പറഞ്ഞു. ആ സംഭവത്തിന് ശേഷം തരിണി യെസ് എന്നോ നോ എന്നോ പറഞ്ഞിട്ടില്ലെന്നും എന്‍ഗേജ്‌മെന്റിന്റെ അന്നാണ് തരിണി യെസ് പറയുന്നതെന്നും തങ്ങള്‍ ഇക്കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും കാളിദാസ് പറയുന്നു.

Advertisement